ഐ പി എസ്‌ ഉദ്യോഗസ്ഥൻ എന്ന വ്യാജേന നിരവധി പെൺകുട്ടികളെ പ്രണയം നടിച്ചു വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചയാൾ പിടിയിൽ

ഐ പി എസ്‌ ഉദ്യോഗസ്ഥൻ എന്ന വ്യാജേന നിരവിധി പെൺകുട്ടികളുമായി സൗഹൃദത്തിലാകുകയും,പ്രണയം നടിച്ചു വിവാഹ വാഗ്ദാനം നൽകി അവരിൽ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാക്കിയ ശേഷം വഞ്ചിക്കുകയും ചെയ്ത 
മലപ്പുറം, കാക്കഞ്ചേരി റോഡ്, ചേലേമ്പ്ര, സ്കൈ വ്യൂ വീട്ടിൽ വേണുഗോപാൽ മകൻ കാർത്തിക് വേണുഗോപാലിനെ (വിപിൻ കാർത്തിക് )ആണ് പിടികൂടിയത്.

ഇയാൾ നിരവധി ആളുകളിൽ നിന്നും വ്യാജരേഖ ചമച്ചു വായ്പ തട്ടിയെടുക്കുകയും, വ്യാജ ശമ്പള സർട്ടിഫിക്കറ്റ് ഉണ്ടാക്കി നിരവധി ബാങ്കുകളിൽ നിന്നും വായ്പയെടുത്തു തട്ടിപ്പു നടത്തുകയും ചെയതിട്ടുണ്ട്.

ബാംഗ്ലൂർ സിറ്റി പോലീസ് കമ്മീഷണറുടെ ആവശ്യപ്രകാരം, കൊച്ചി സിറ്റി പോലിസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ ഡി സി പി അശ്വതി ജിജി, തൃക്കാക്കര എ സി പി ബേബി പി വി എന്നിവരുടെ നേതൃത്വത്തില്‍ ഇടപ്പള്ളി ലുലു മാളിൽ വച്ച് സാഹസികമായി പിടികൂടുകയായിരുന്നു.

മലയാളി യുവതിയെ വിവാഹ വാഗ്‌ദാനം നൽകി പണവും വാഹനങ്ങളും കൈവശപ്പെടുത്തിയ ശേഷം തനിക്ക് കാൻസർ ആണെന്ന് യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചിച്ച ശേഷം വിവാഹത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ച കാരണത്തിന് ബാംഗ്ലൂർ സിറ്റി പോലീസ് പരിധിയിലുള്ള കൊടുങ്ങോടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിനാസ്പദമായ കാര്യത്തിനാണ് ഇയാളെ നിലവിൽ പിടികൂടിയത് 

ഇയാളിൽ നിന്നും ഫോണും, ലാപ്ടോപ്പും പണവും പോലീസ് പിടിച്ചെടുത്തു.

പുതുനഗരം, ചിറ്റൂർ, ഗുരുവായൂർ (5 കേസ്സ് ), നാദാപുരം (2 കേസ്സ് ), വടകര, തലശ്ശേരി, കന്റോൺമെന്റ് (3 കേസ്സ് ), എറണാകുളം സെൻട്രൽ, ജീവൻ ഭീമ നഗർ ബാംഗ്ലൂർ, കിളികൊല്ലൂർ, തൃക്കാക്കര, വിൽസൺ ഗാർഡൻ ബാംഗ്ലൂർ, പാലാരിവട്ടംഎന്നീ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസ്സുകൾ നിലവിലുണ്ട്.

കളമശ്ശേരി പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ച പ്രതിയെ സമാന രീതിയിലുള്ള കേസിലേക്ക് ബാംഗ്ലൂർ പോലീസിന് കൈമാറി.
Previous Post Next Post