ഏറ്റുമാനൂരിലെ അമ്മയുടെയും പെണ്‍മക്കളുടെയും മരണം: നിര്‍ണായക തെളിവായ ഷൈനിയുടെ ഫോണ്‍ കണ്ടെത്തി, ശാസ്ത്രീയ പരിശോധന.


ഏറ്റുമാനൂരിലെ അമ്മയുടെയും പെണ്‍മക്കളുടെയും ആത്മഹത്യയില്‍ നിര്‍ണായക തെളിവായേക്കാവുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തി.ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈല്‍ ഫോണാണ് കണ്ടെത്തിയത്.

ഷൈനിയുടെ വീട്ടില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെത്തിയത്. ഫോണ്‍ ലോക്കായ നിലയിലാണ്. മൊബൈല്‍ ഫോണ്‍ സൈബര്‍ വിദഗ്ധര്‍ പരിശോധിക്കും.

ഷൈനിയുടെ ഫോണും നേരത്തെ പൊലീസ് പിടിച്ചെടുത്ത കേസില്‍ അറസ്റ്റിലായ ഷൈനിയുടെ ഭര്‍ത്താവ് നോബിയുടെ ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഷൈനിയുടെ ഫോണ്‍ കാണാതായത്തില്‍ ദുരൂഹതയുണ്ടായിരുന്നു. ഷൈനി ആത്മഹത്യ ചെയ്യുന്നതിന് തലേന്ന് നോബി ഫോണിലേക്ക് സന്ദേശം അയച്ചിരുന്നുവെന്ന വിവരമുണ്ട്. ഇത് ഉള്‍പ്പെടെ പരിശോധിക്കുന്നതിന് ഷൈനിയുടെ ഫോണ്‍ നിര്‍ണായക തെളിവാകും.

ഷൈനിയുടെ മാതാപിതാക്കളുടെയടക്കം മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു. ഇതിനാല്‍ തന്നെ ഫോണ്‍ ആരെങ്കിലും നശിപ്പിച്ചോ അതോ ഒളിപ്പിച്ചോയന്ന സംശയമടക്കം പൊലീസിനുണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ പൊലീസ് അന്വേഷിച്ചപ്പോള്‍ ഫോണ്‍ എവിടെയാണെന്ന് അറിയില്ലെന്ന തരത്തിലാണ് വീട്ടുകാര്‍ മറുപടി നല്‍കിയത്. മരിക്കുന്നതിന് തലേ ദിവസം ഷൈനിയെ നോബി ഫോണില്‍ വിളിച്ച്‌ അധിക്ഷേപിച്ചെന്ന കാര്യം ഉള്‍പ്പെടെ പുറത്തുവന്നിരുന്നു.

Previous Post Next Post