ഇന്‍ഫ്‌ലുവന്‍സര്‍' എന്ന പേരില്‍ ചെയ്യുന്നത് തരികിട പരിപാടികള്‍; വയനാടന്‍ വ്‌ലോഗര്‍ അടക്കം അക്കൗണ്ടുകള്‍ പൂട്ടിച്ച് കേരള പോലീസ് സൈബര്‍ സെല്‍ ടീം; ഐഡി ബ്ലോക്കിങ്ങില്‍ ഞെട്ടി പ്രമുഖര്‍

പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ ലക്ഷങ്ങൾ ഫോളോവേഴ്സ് ഉള്ള ഇൻഫ്ലുവൻസേഴ്സ് ആയ ഫഷ്മിന സാക്കിർ, വയനാടൻ വ്ലോഗർ , മല്ലു ഫാമിലി സുജിൻ തുടങ്ങിയവരുടെ ഇൻസ്റ്റ അകൗണ്ടുകൾ പൂട്ടിച്ചു. അപ്രതീക്ഷിത നടപടിയിൽ പ്രമുഖർ ഒന്നടങ്കം ഇപ്പോൾ ഞെട്ടിയിരിക്കുകയാണ്. ഇവർ ഇൻസ്റ്റയിൽ ലക്ഷകണക്കിന് ഫോളോവേഴ്സ് എന്നത് മറയാക്കി തരികിട ആപ്പുകളെ പ്രമോട്ട് ചെയ്യുകയായിരുന്നു. ഇതെല്ലാം കാണുന്ന കൗമാരക്കാർ ആണ് കൂടുതലും ചതി കുഴിയിൽ പോയി വീഴുന്നത്. വളരെ വിശ്വസനീയമായ ആപ്പുകളെന്ന് പറഞ്ഞാണ് പ്രമുഖർ ഫുൾ പ്രമോഷൻ ഇതിന്റെ പേരിൽ നടത്തി വന്നത്.

ഇൻഫ്ലുവൻസർ' എന്ന പേരിൽ ഇവർ ചെയ്യുന്നത് തട്ടിപ്പ് എന്ന് തെളിഞ്ഞതിന് പിന്നാലെയാണ് കേരള പോലീസ് സൈബർ സെൽ ടീം ഇവർക്കെതിരെ നടപടിയെടുത്തത്. ഇൻഫ്ലുവൻസേഴ്സ് ആയ ഫഷ്മിന സാക്കിർ, വയനാടൻ വ്ലോഗർ, മല്ലു ഫാമിലി സുജിൻ തുടങ്ങിയവരുടെ ഇൻസ്റ്റ അകൗണ്ടുകളാണ് അധികൃതർ പൂട്ടിച്ചത്. ഇത് സമൂഹത്തിനെ ബാധിക്കുന്ന കാര്യമെന്ന് അവർ വ്യക്തമാക്കി. ഗാംബ്ലിംഗ് , ബെറ്റിങ്, ഗേമിങ് തരികിട ആപ്പുകളെ ലക്ഷങ്ങൾ പരസ്യത്തുക കൈപറ്റിയാണ് 'ഇൻഫ്ലുവൻസേഴ്സ്' എന്ന പേരിൽ ദുരുപയോഗം ചെയ്ത് ഇൻസ്റ്റയിലൂടെ പ്രമോട്ട് ചെയ്ത് കൊണ്ടിരിക്കെയാണ് കേരള പോലീസ് സൈബർ സെല്ലിന്റെ ഇടപെടലിനെ തുടർന്ന് മെറ്റ IDകൾ തന്നെ ഡിലീറ്റ് ചെയ്തത്.


അഡ്വക്കേറ്റ് ജിയാസ് ജമാലിന്റെ പരാതിയിൽ നേരത്തെ സൈബർ പൊലീസ് എടുത്ത കേസിന് പിന്നാലെയാണ് നടപടി. സൈബർ സെല്ലിന്റെ ഇടപെടലിനെ തുടർന്ന് അനധികൃതമായി ആപ്പുകൾ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച നിരവധി അക്കൗണ്ടുകൾ നിലവിൽ ലഭ്യമല്ല.

ട്രസ്റ്റബിൾ ആപ്പുകളാണെന്ന് പറഞ്ഞ് പരസ്യം ചെയ്ത നിക്ക് വ്ലോഗ്സ് , സഞ്ചു ടെക്കി തുടങ്ങിയവർ അകൗണ്ട് പൂട്ടും എന്ന പേടിയിൽ പ്രമോഷൻ വീഡിയോകൾ എല്ലാം നീക്കം ചെയ്തതായും റിപ്പോർട്ടുകൾ ഉണ്ട്. യൂട്യൂബിൽ ഇട്ടാൽ ടെർമിനേഷൻ കിട്ടും എന്നത് കൊണ്ട് ഇൻസ്റ്റ വഴി ആയിരുന്നു ഇവരുടെ ഇടപാട്. ഓരൊ ആപ്പ് പ്രമോഷനും 10 ലക്ഷം രൂപയൊക്കെയാണത്രെ ചുരുങ്ങിയത് ഇവർക്ക് കിട്ടിക്കൊണ്ടിരുന്നത്. തങ്ങളുടെ വീട് വെച്ചതും കല്യാണം കൂടിയതും എല്ലം ഗെയിം കളിച്ചാണെന്ന് ഫോളോവേഴ്സിനെ പറഞ്ഞ് വഞ്ചിക്കലായിരുന്നു ഇവരുടെ ചുമതല.

Previous Post Next Post