കോട്ടയം: തിരുനക്കര ദേശനാഥന്റെ ഉത്സവത്തിമിർപ്പിൽ മുങ്ങിയിരിക്കുകയാണ് കോട്ടയം. മാർച്ച് 15ന് കൊടിയേറി 24ന് ആറാട്ടോടുകൂടിയാണ് ഉത്സവം സമാപിക്കുന്നത്.
ആറാം ഉത്സവദിനമായ ഇന്ന് രാവില ശ്രീബലി എഴുന്നള്ളിപ്പ് നടന്നു. 2 മുതൽ 3 വരെ ഉത്സവബലി ദർശനം നടക്കും. വൈകീട്ട് 6ന് ദീപാരാധന, ദീപക്കാഴ്ച. രാത്രി 9ന് കൊടിക്കീഴിൽ വിളക്ക്. കലാവേദിയിൽ ഇന്ന് രാവിലെ 10.30ന് ചാക്യാർകൂത്ത്. രാത്രി 8.30ന് ഭരതനാട്യം. രാത്രി 9.15 മുതൽ പ്രശസ്ത സിനിമാ-സീരിയൽ താരമായ അഞ്ജലി ഹരി പങ്കെടുക്കുന്ന ആനന്ദനടനം. അഞ്ചാം ഉത്സവദിനമായിരുന്ന ഇന്നലെത്തെ കഥകളി മഹോത്സവത്തിന് വൻജനപങ്കാളിത്തമായിരുന്നു.
നാളെയാണ് തിരുനക്കര പകൽപ്പൂരം. 22 ഗജവീരന്മാരാണ് പൂരത്തിന് അണിനിരക്കുന്നത്. പത്മശ്രീ പെരുവനം കുട്ടൻ മാരാരും 111 ൽപ്പരം കലാകാരന്മാരും പങ്കെടുക്കുന്ന സ്പെഷ്യൽ പഞ്ചാരിമേളം പൂരത്തിന് കൊഴുപ്പേകും.