വൈക്കത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു


 വൈക്കം: വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ആസാം സ്വദേശി ലാൽചന്ദ് മമൂദ് (36) എന്നയാളെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, വൈക്കം പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസിന്റെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ,വൈക്കം പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ വാടകയ്ക്ക് താമസിക്കുന്ന കാരയിൽ ഭാഗത്തുള്ള വീട്ടിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തുന്നത്. ഇയാൾ താമസിച്ചുകൊണ്ടിരുന്ന ഷെഡിനോട് ചേർന്ന് മുറ്റത്തായിരുന്നു ആറടിയോളം പൊക്കം വരുന്ന കഞ്ചാവ് ചെടി രഹസ്യമായി നട്ടുവളർത്തിയിരുന്നത്. വൈക്കം സ്റ്റേഷൻ എസ്.ഐ ജയകൃഷ്ണൻ, എ.എസ്.ഐ അജിത,സി.പി.ഓ മാരായ വിജയശങ്കർ, സന്തോഷ് ചന്ദ്രൻ, അജീഷ്, സുദീപ്, പ്രവീണോ, ശ്രീരാജ്, പുഷ്പരാജ്, മനോജ്‌, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Previous Post Next Post