കൊച്ചിയില്‍ ആംബുലൻസിന് വഴിമുടക്കി സ്കൂട്ടര്‍ യാത്രക്കാരി; സംഭവം ഗുരുതരാവസ്ഥയിലായ രോഗിയുമായി പോകുമ്ബോള്‍.


കൊച്ചിയില്‍ ആംബുലൻസിന് വഴി നല്‍കാതെ സ്കൂട്ടർ യാത്രക്കാരി. ഗുരുതരാവസ്ഥയിലായ രോഗിയെ ആലുവയില്‍ നിന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ആംബുലൻസിനാണ് യുവതി വഴിനല്‍കാതെ സ്കൂട്ടറോടിച്ചത്.

സൈറണ്‍ മുഴക്കിയെത്തിയ ആംബുലൻസ് ഹോണടിച്ചിട്ടും യുവതി വഴിനല്‍കാൻ തയാറാകുന്നില്ല. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കലൂർ മെട്രോ സ്റ്റേഷന് സമീപത്ത് ഇന്നലെയായിരുന്നു സംഭവം. കൈപ്പത്തി അറ്റ രോഗിയുമായി അടിയന്തര ശസ്ത്രക്രിയയ്ക്കായി പോകുകയായിരുന്നു ആംബുലൻസ്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ളതാണ് യുവതി ഓടിച്ച സ്കൂട്ടർ. പിന്നിലെത്തി ഹോണടിച്ചിട്ടും സ്കൂട്ടർ മാറ്റാൻ യുവതി തയാറായില്ലെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു.

സമീപത്തെ മറ്റ് വാഹനങ്ങളെല്ലാം ആംബുലൻസ് കണ്ട് സൈഡ് നല്‍കുന്നുണ്ട്. രോഗിയെ ആശുപത്രിയിലെത്തിച്ച ശേഷം ആംബുലൻസ് ഡ്രൈവർ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കി.

Previous Post Next Post