തിരുനക്കര ഉത്സവവിശേഷം: നാലാം ഉത്സവദിനമായ ഇന്ന് അച്ചായൻസ് ​ഗോൾഡ് സ്പോൺസർ ചെയ്യുന്ന പാലാ സൂപ്പർ ബീറ്റ്സിന്റെ ​ഗാനമേള

 

കോട്ടയം: തിരുനക്കര ദേശനാഥന്റെ ഉത്സവത്തിമിർപ്പിൽ മുങ്ങിയിരിക്കുകയാണ് കോട്ടയം. മാർച്ച് 15ന് കൊടിയേറി 24ന് ആറാട്ടോടുകൂടിയാണ് ഉത്സവം സമാപിക്കുന്നത്. 


നാലാം ഉത്സവദിനമായ ഇന്ന് തിരുവരങ്ങിൽ വൈകീട്ട് 7 മുതൽ പാലാ സൂപ്പർ ബീറ്റ്സിന്റെ ​ഗാനമേള. ഇന്നത്തെ ​ഗാനമേള സ്പോൺസർ ചെയ്തിരിക്കുന്നത് കോട്ടയം അച്ചായൻസ് ​ഗോൾഡാണ്. സ്റ്റാർ സിം​ഗർ താരങ്ങളായ ശ്രീരാ​ഗ് ഭരതനും നന്ദ ജെ ദേവനുമാണ് ​ഗാനമേള നയിക്കുന്നത്. മൂന്നാം ഉത്സവദിനമായിരുന്ന ഇന്നലെത്തെ കഥകളി മഹോത്സവത്തിന് ​ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.


മാർച്ച് 21 വെള്ളിയാഴ്ച്ച തിരുനക്കര പകൽപ്പൂരം. 22 ​ഗജവീരന്മാരാണ് പൂരത്തിന് അണിനിരക്കുന്നത്. പത്മശ്രീ പെരുവനം കുട്ടൻ മാരാരും 111 ൽപ്പരം കലാകാരന്മാരും പങ്കെടുക്കുന്ന സ്പെഷ്യൽ പഞ്ചാരിമേളം പൂരത്തിന് കൊഴുപ്പേകും.

Previous Post Next Post