ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പെത്തിയ കണക്കുകള്‍ പ്രകാരം വീര ധീര സൂരനേക്കാള്‍ മുന്‍പില്‍ എമ്പുരാന്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ അതില്‍ ചെറിയ വ്യത്യാസം വന്നിട്ടുണ്ട്. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്കനുസരിച്ച് റിലീസ് ദിനത്തില്‍ (27) തമിഴ്നാട്ടിലെ 1252 ഷോകളില്‍ നിന്ന് വിക്രം ചിത്രം നേടിയിരിക്കുന്നത് 1.30 കോടിയാണ്. ചിത്രത്തിന്‍റെ 88,516 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. അതേസമയം എമ്പുരാന്‍റേതായി തമിഴ്നാട്ടില്‍ 719 ഷോകളില്‍ നിന്നായി 56,343 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നതെന്ന് സിനിട്രാക്ക് അറിയിക്കുന്നത്. അതില്‍ നിന്ന് നേടിയിരിക്കുന്ന കളക്ഷന്‍ 1.07 കോടിയും. റിലീസ് ദിനത്തിലേക്ക് മാത്രമാണ് ഇത്. ഇന്ന് രാവിലെ 11 വരെയുള്ള കണക്കാണ് ഇത്.
ആക്ഷൻ ത്രില്ലർ ഗണത്തില്‍ പെടുന്ന വീര ധീര സൂരനില്‍ വിക്രത്തിനൊപ്പം എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അതേസമയം മലയാളി സിനിമാപ്രേമികള്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. വന്‍ വിജയം നേടിയ എമ്പുരാന്‍റെ രണ്ടാം ഭാഗമാണ് ഇത്.