കോട്ടയം: കോട്ടയം ജില്ലാ എക്സൈസ് വകുപ്പും വിമുക്തി മിഷനും ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റുമായി സഹകരിച്ച് ലഹരിയ്ക്കെതിരെ ജില്ലാതല വാക്കത്തോൺ കോട്ടയം നാഗമ്പടത്ത് സംഘടിപ്പിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീ വി രാജേഷ് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. ജീവിതത്തിൽ ലഹരിവേണമെന്നും അത് നമ്മുടെ ജീവിതലക്ഷ്യങ്ങളായിരിക്കണമെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ സജികുമാർ വി ആർ ആശംകൾ അറിയിച്ചു. ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റ് ബ്രാഞ്ച് ഹെഡ് ശ്രീ ശ്യാം കുമാർ CMA സ്വാഗതം ആശംസിച്ചു. നൂറുക്കണക്കിന് ലോജിക് സ്കൂൾ വിദ്യാർത്ഥികൾ വാക്കത്തോണിന്റെ ഭാഗമായി.
കോട്ടയം ജില്ലാ എക്സൈസ് വകുപ്പും വിമുക്തി മിഷനും ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റുമായി സഹകരിച്ച് ലഹരിയ്ക്കെതിരെ ജില്ലാതല വാക്കത്തോൺ സംഘടിപ്പിച്ചു
Malayala Shabdam News
0