പുതുപ്പള്ളി: ഡോ.അഗർവാൾസ് ഐ ഹോസ്പിറ്റലും ലക്ഷ്മി സിൽക്സും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ 9 മുതൽ പുതുപ്പള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തപ്പെടും. പുതുപ്പള്ളി എംഎൽഎ അഡ്വ. ചാണ്ടി ഉമ്മൻ ഉദ്ഘാടനം നിർവഹിക്കുന്ന ക്യാമ്പിൽ പുഷ്പഗിരി ഡെന്റൽ കോളേജിൽ നിന്ന് ദന്തരോഗ വിദഗ്ദരായ ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്. മെഡിവിഷൻ ലാബിന്റെ ആഭിമുഖ്യത്തിൽ ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, രക്ത സമ്മർദം തുടങ്ങിയ ടെസ്റ്റുകൾ സൗജന്യമായി നടത്തപ്പെടും. മെഗാ ക്യാമ്പിൽ 25 നിർധനരായ രോഗികൾക്ക് സൗജന്യ തിമിര ശസ്ത്രക്രിയയും കണ്ണടകളുടെ വിതരണവും നടത്തുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് അരുൺ എസ് ബാബു (പിആർഒ, ഡോ.അഗർവാൾസ്) Ph : 7902310460