മരിക്കുമ്ബോള്‍ മകളുടെ അക്കൗണ്ടിലുണ്ടായിരുന്നത് വെറും 80 രൂപ, ശമ്ബളം മുഴുവൻ അയച്ചത് മലപ്പുറം സ്വദേശിക്ക്', വെളിപ്പെടുത്തി മേഘയുടെ പിതാവ്.


ജീവനൊടുക്കിയ ഐബി ഉദ്യോഗസ്ഥ മേഘയെ ആണ്‍സുഹൃത്തായ മലപ്പുറം സ്വദേശി സാമ്ബത്തികമായി ചൂഷണം ചെയ്‌തതായി പരാതി.

ഫെബ്രുവരി മാസത്തെ ശമ്ബളം ഉള്‍പ്പെടെ ഇയാളുടെ അക്കൗണ്ടിലേക്ക് മകള്‍ ട്രാൻസ്‌ഫർ ചെയ്‌തുവെന്ന് മേഘയുടെ പിതാവ് മധുസൂദനൻ പറഞ്ഞു. മരിക്കുമ്ബോള്‍ മകളുടെ അക്കൗണ്ടില്‍ വെറും 80രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

'മലപ്പുറം ജില്ലയിലെ എടപ്പാളുള്ള സുകാന്ത് സുരേഷ് എന്നയാളുമായിട്ടായിരുന്നു മകള്‍ പ്രണയത്തിലായിരുന്നത്. ഇയാള്‍ മകളെ നിരന്തരം സാമ്ബത്തികമായി ചൂഷണം ചെയ്യുന്നുണ്ടായിരുന്നു. ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഞങ്ങള്‍ പരിശോധിച്ചു. കിട്ടുന്ന പണം മുഴുവൻ അയാള്‍ക്ക് അയച്ചുകൊടുത്തതായാണ് മനസിലായത്. തിരിച്ച്‌ ഓരോ മാസവും 500 അല്ലെങ്കില്‍ 1000രൂപ അയാള്‍ ചെലവിന് അയച്ച്‌ നല്‍കിയിട്ടുണ്ട്. കയ്യില്‍ പണമില്ലാത്തതിനാല്‍ ഉച്ചയ്‌ക്ക് മകള്‍ ഭക്ഷണം പോലും കഴിച്ചിരുന്നില്ല എന്ന് ചില സുഹൃത്തുക്കള്‍ വീട്ടില്‍ വന്നപ്പോള്‍ പറഞ്ഞിരുന്നു. പണം മുഴുവൻ വീട്ടില്‍ കൊടുത്തുവെന്നാണ് മേഘ അവരോട് പറഞ്ഞിരുന്നത്. ഫെബ്രുവരി 28ന് കിട്ടിയ ശമ്ബളം പോലും അവന്റെ അക്കൗണ്ടിലേക്ക് അയച്ചു. ', മധുസൂദനൻ പറഞ്ഞു.

മേഘ മരിച്ച ദിവസം തന്നെ ഐബി ഉദ്യോഗസ്ഥനും മലപ്പുറം സ്വദേശിയുമായ യുവാവിനെതിരെ കുടുംബം ആരോപണം ഉയർത്തിയിരുന്നു. മരണം ആത്മഹത്യ തന്നെയാണെന്ന് ഉറപ്പിച്ച പേട്ട പൊലീസ് അതിലേക്ക് നയിച്ച സാഹചര്യം അന്വേഷിച്ച്‌ വരികയായിരുന്നു. 

Previous Post Next Post