ഏറ്റുമാനൂരപ്പന്റെ ആറാട്ടിനൊരുങ്ങി പേരൂർ പൂവത്തുംമൂട് ആറാട്ട് കടവ്; ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമം ഇന്ന് വൈകുന്നേരം 6:30ന് പ്രശസ്ത സിനിമാതാരം കോട്ടയം രമേശ് നിർവഹിക്കും; നാളെ വൈകുന്നേരം 7:30ന് സൂര്യ സിം​ഗർ ഫെയിം ടെസ്ലിൻ ഷാജി നയിക്കുന്ന മെലഡി നൈറ്റ്സ്


ഏറ്റുമാനൂർ: അഘോരമൂർത്തിയായ ഏറ്റുമാനൂരപ്പന്റെ തിരുആറാട്ട് നടക്കുന്ന പേരൂർ പൂവത്തുംമൂട് ആറാട്ടുകടവിലെ ദീപാലങ്കാരങ്ങളുടെ സ്വിച്ച്ഓൺ കർമ്മം ഇന്ന് വൈകുന്നേരം 6:30ന് പ്രശസ്ത സിനിമാതാരം കോട്ടയം രമേശ് നിർവഹിക്കും. ഏറ്റുമാനൂരപ്പനെ സ്വീകരിക്കുവാൻ കമനീയമായ അലങ്കാരങ്ങളാണ് പേരൂർ നിവാസികളുടെ നേതൃത്വത്തിൽ നടത്തിയിരിക്കുന്നത്. ജാതി-മതഭേദമന്യേ ഏവരുടെയും പങ്കാളിത്തമാണ് ആറാട്ടിന്റെ പ്രത്യേകത. 

നാളെ വൈകുന്നേരം 7:30ന് N3 സ്പൈസസ് & ബേക്കേഴ്സ് സ്പോൺസർ ചെയ്യുന്ന സൂര്യ സിം​ഗർ ഫെയിം ടെസ്ലിൻ ഷാജി നയിക്കുന്ന മെലഡി നൈറ്റ്സ് ഇത്തവണത്തെ കലാപരിപാടികളിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ആറാട്ട് ദിനമായ രാവിലെ 10മുതൽ വൈകീട്ട് 5 വരെ നാരായണീയം ഭജനയും ദീപകാഴ്ചയും ഉണ്ടാകും. വൈകീട്ട് 7:30ന് പ്രശസ്ത പുല്ലാങ്കുഴൽ കലാകാരനായ ​ഗുരുവായൂർ ഒ.കെ സുബ്രഹ്മണ്യം അവതരിപ്പിക്കുന്ന നാദലയതരം​ഗം. പൂവത്തുംമൂട് ആറാട്ട് എതിരേൽപ്പ് കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത് പ്രസിഡന്റ് ഡോ. ശ്രീജിത് കൃഷ്ണൻ, സെക്രട്ടറിയായി സൂരജ് എ കുമാർ, ട്രഷററായി എസ് സുനിൽകുമാർ, വൈസ് പ്രസി‍‍ഡന്റ് സന്തോഷ് കുമാർ കെ.ആർ, ജോയിന്റ് സെക്രട്ടറി സി കൃഷ്ണകുമാർ എന്നിവരാണ്.

Previous Post Next Post