സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി- പ്ലസ് ടു പരീക്ഷ നാളെ ആരംഭിക്കും, കോട്ടയം ജില്ലയില്‍ പരീക്ഷയെഴുതുന്നത് 18,705 പേർ.


കോട്ടയം: എസ്.എസ്.എൽ.സി. പരീക്ഷ തിങ്കളാഴ്ച ( മാർച്ച് 3) തുടങ്ങും. ജില്ലയില്‍ ഇത്തവണ  പരീക്ഷയെഴുതുന്നത് 18,705 വിദ്യാർഥികള്‍. 9179 ആൺകുട്ടികളും 9526 പെൺകുട്ടികളുമാണ് പരീക്ഷയെഴുതുക. കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമല്‍ സ്കൂളാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാർഥികൾ പരീക്ഷയെഴുതുന്നത്, 393 പേർ. ഏറ്റവും കുറവ് പുന്നത്തുറ സെന്‍റ് ജോസഫ് എച്ച്‌.എസിലാണ്-മൂന്നുപേർ. 
ഇത്തവണ ആണ്‍കുട്ടികളില്‍ 69 പേരുടെ വർധനയുണ്ടായപ്പോള്‍ പെണ്‍കുട്ടികളുടെ എണ്ണത്തിൽ 120 പേർ കുറഞ്ഞു. 
കഴിഞ്ഞ വർഷം നൂറുശതമാനം വിജയം നേടിയത് 16 സർക്കാർ സ്കൂളുകളും 24 എയ്ഡഡ് സ്കൂളുകളു രണ്ടു സ്പെഷല്‍ സ്കൂളുകളുമായിരുന്നു. 
രാവിലെ 9.30 മുതലാണ്. പരീക്ഷ. മാർച്ച് 26 ന് സമാപിക്കും.
Previous Post Next Post