പേവിഷ ബാധയേറ്റ് ചികിത്സയിലിരുന്ന പതിനൊന്ന് വയസുകാരൻ മരിച്ചു. ചാരുംമൂട് സ്മിതാ നിവാസില്‍ ശ്രാവിണ്‍ ഡി.കൃഷ്ണ (11) ആണ് മരിച്ചത്.
രണ്ടാഴ്ച മുൻപ് സൈക്കിളില്‍ പോകുമ്ബോഴാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. എന്നാല്‍ തെരുവുനായ കടിച്ച കാര്യം ശ്രാവിണ്‍ വീട്ടുകാരെ അറിയിച്ചിരുന്നില്ല.
ഫെബ്രുവരി ആറിനാണ് പേ വിഷബാധയുടെ ലക്ഷണങ്ങളോടെ കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.