1. ഒമേഗ-3 ഫാറ്റി ആസിഡുകൾ
ആരോഗ്യകരമായ കൊഴുപ്പുകളാണ് ഒമേഗ-3 ഫാറ്റി ആസിഡുകൾ. ഓർമ്മശക്തിയും ബുദ്ധിശക്തിയും കൂടാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും ഒമേഗ-3 ഫാറ്റി ആസിഡുകൾ സഹായിക്കും. സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷുകള്‍, വാള്‍നട്സ്, ഫ്ലക്സ് സീഡ്, ചിയ സീഡ്, മുട്ട, സോയാ ബീന്‍സ് തുടങ്ങിയവയിലൊക്കെ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്.
2. വിറ്റാമിന്‍ ബി
വിറ്റാമിന്‍ ബി6, ബി9(ഫോളേറ്റ്), ബി12 തുടങ്ങിയ ബി വിറ്റാമിനുകളും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഓർമ്മശക്തി കൂട്ടാനും ബുദ്ധിശക്തി കൂട്ടാനും സഹായിക്കും. ഇതിനായി ബനാന, ഉരുളക്കിഴങ്ങ്, ചീര, പയറുവര്‍ഗങ്ങള്‍, ഓറഞ്ച്, മുട്ട, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
3. ആന്‍റി ഓക്‌സിഡന്‍റുകള്‍
ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് വിറ്റാമിന്‍ സി, ഇ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഓർമ്മശക്തിയും ബുദ്ധിശക്തിയും കൂടാന്‍ ഗുണം ചെയ്യും. ഇതിനായി ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി, ഡാര്‍ക്ക് ചോക്ലേറ്റ്, ഓറഞ്ച്, ഗ്രേപ്പ് ഫ്രൂട്ട്, നട്സ്, സീഡുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.