കോട്ടയം ഗവ : നഴ്സിംഗ് കോളേജിൽ ഒന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥികൾ നേരിട്ട റാഗിംഗ് അതീവ ഗൗരവം ഏറിയ സംഭവമാണ് പ്രതികളെ കോളേജിൽ നിന്നും പുറത്താക്കണം എന്നാവിശ്യപ്പെട്ടുകൊണ്ട് കോളേജ് പ്രിൻസിപ്പൾ ഉൾപ്പടെയുള്ള അധികാരികളെ നേരിൽ കണ്ടു പരാതി നൽകി. നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി കെ എസ് യു കോട്ടയം ജില്ലാ കമ്മിറ്റി മുന്നോട്ട് പോകുമെന്ന് ജില്ല പ്രസിഡന്റ് കെ എൻ നൈസാം അറിയിച്ചു. കെ എസ് യൂ സംസ്ഥാന ഭാരവാഹികളായ സെബാസ്റ്റ്യൻ ജോയ്, പ്രിയ സി പി, കെ എസ് യൂ ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡന്റെ മിഥുൻകുമാർ, അമീർ കെ എസ്, കോട്ടയം മെഡിക്കൽ കോളേജ് യൂണിറ്റ് ഭാരവാഹികൾ അധികാരികളോട് നടപടി വേഗത്തിലാക്കണമെന്ന് ആവിശ്യപ്പെട്ടു.
കോട്ടയം ഗവ. നഴ്സിങ് കോളേജിലെ റാഗിങ്: പ്രതികളെ കോളേജിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പലിന് പരാതി നൽകി കെ.എസ്.യു
Malayala Shabdam News
0