പാലക്കാട് ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു.


കൂറ്റനാട് നേർച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. വള്ളംകുളം നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്.

ആനക്കൊപ്പമുണ്ടായിരുന്ന പാപ്പാൻ കുഞ്ഞുമോനാണ് കൊല്ലപ്പെട്ടത്.

രാതി 11 ഓടെ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം ഉണ്ടായത്.ആനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.സമീപത്തുണ്ടായിരുന്ന വാഹനങ്ങളും ആന തകർത്തു. ഇടഞ്ഞ ആനയെ തളച്ചശേഷം സ്ഥലത്ത് നിന്ന് മാറ്റി.

Previous Post Next Post