കോട്ടയം: രാമപുരം ഗ്രാമപഞ്ചായത്ത് ജി.വി.വാർഡിലേക്ക് (ഏഴാം വാർഡ്) നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ടി.ആർ. രജിത വിജയിച്ചു. 235 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയം. ബി.ജെ.പി. സ്ഥാനാർഥി കെ.ആർ. അശ്വതിയാണ് രണ്ടാം സ്ഥാനത്ത്.
ഓരോരുത്തരുടെയും വോട്ടുനില
ടി. ആർ. രജിത (കോൺഗ്രസ് -581
കെ.ആർ. അശ്വതി (ബി.ജെ.പി.) - 346
മോളി ജോഷി (സ്വതന്ത്ര )- 335