കേന്ദ്ര ബജറ്റില്‍ വയനാടിനു സഹായം പ്രഖ്യാപിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിനു വിവാദ പ്രസ്താവനയുമായി കേന്ദ്ര സഹ മന്ത്രി ജോർജ് കുര്യൻ.
പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് സഹായം ആദ്യം നല്‍കുന്നത്. കേരളം പിന്നാക്കമാണെന്നു പ്രഖ്യാപിച്ചാല്‍ കൂടുതല്‍ സഹായം നല്‍കാമെന്നും മന്ത്രി പറഞ്ഞു.
'മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ സാമൂഹിക, വിദ്യഭ്യാസ, അടിസ്ഥാന സൗകര്യ കാര്യങ്ങളില്‍ കേരളം പിന്നാക്കമാണെന്നു പറയട്ടെ. അപ്പോള്‍ കമ്മീഷൻ പരിശോധിച്ച് കേന്ദ്ര സർക്കാരിനു റിപ്പോർട്ട് നല്‍കും. റോഡില്ലാത്ത, വിദ്യാഭ്യാസമില്ലാത്ത സംസ്ഥാനങ്ങള്‍ക്കാണ് ഇപ്പോള്‍ സഹായം നല്‍കുന്നത്.'
എയിംസ് ബജറ്റില്‍ അല്ല പ്രഖ്യാപിക്കുന്നത്. സംസ്ഥാന സർക്കാർ നടപടിക്രമങ്ങള്‍ പൂർത്തിയാക്കി നല്‍കിയാല്‍ മുൻഗണന അനുസരിച്ചു എയിംസ് അനുവദിക്കുമെന്നും ജോർജ് കുര്യൻ ഡല്‍ഹിയില്‍ വ്യക്തമാക്കി