ബജറ്റ് അവതരണം തുടങ്ങി ധനമന്ത്രി,പാർലമെന്റിൽ പ്രതിപക്ഷ ബഹളം

മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത് ബജറ്റ് അവതരണം തുടങ്ങി ധനമന്ത്രി നിർമ്മല സീതാരാമൻ. അടുത്ത അഞ്ച് വർഷം അവസരങ്ങളുടെ കാലമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു.

നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന എട്ടാമത് സമ്പൂർണ ബജറ്റാണിത്. മധ്യവർഗത്തിന് അനുകൂലമായ കൂടുതൽ ഇളവുകൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന. കാർഷിക, വ്യാവസായിക, അടിസ്ഥാന സൗകര്യങ്ങൾ, തൊഴിൽ, ആരോഗ്യം, നികുതി, കായിക തുടങ്ങി സർവമേഖലയിൽ സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്..

പാർലമെന്റിൽ പ്രതിപക്ഷ ബഹളം

മഹാകുംഭമേള, നടത്തിപ്പിൽ പാളിച്ച ആരോപിച്ച് പാർലമെന്റിൽ പ്രതിപക്ഷ ബഹളം

ബജറ്റ് അവതരണം തുടങ്ങി ധനമന്ത്രി

ബജറ്റ് പ്രഖ്യാപങ്ങൾ വരാനിരിക്കെ ഓഹരി വിപണിയിൽ മുന്നേറ്റം.വ്യാപാരത്തിന്റെ തുടക്കത്തിൽ ബിഎസ്ഇ സെൻസെക്‌സ് 200ലധികം പോയിന്റ് മുന്നേറി. നിഫ്റ്റി 23500ന് മുകളിലാണ്.

Previous Post Next Post