വീണ്ടും ജീവനെടുത്ത് കാട്ടാനക്കലി; വയനാട്ടില്‍ ഒരാള്‍ കൂടി മരിച്ചു

കല്‍പ്പറ്റ: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ കാട്ടാന ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചതിന് പിന്നാലെ വീണ്ടും ജീവനെടുത്ത് കാട്ടാനക്കലി. മേപ്പാടി അട്ടമല ഏറാട്ടുകുണ്ട് ഉന്നതിയിലെ ബാലനാണ് (27) മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. ഉരുള്‍പൊട്ടല്‍ ഉണ്ടായ ചൂരല്‍മലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് അട്ടമല. ഇവിടെ വന്യമൃഗ ശല്യം രൂക്ഷമാണ് എന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. എസ്റ്റേറ്റ് മേഖലയായ പ്രദേശത്ത് കാട്ടാനയും പുലിയും ഇറങ്ങുന്നത് പതിവാണ്. ഇവിടെ വനമേഖലയോട് ചേർന്നുള്ള തോട്ടമേഖലയിൽ വച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

എങ്ങനെയാണ് യുവാവിനെ കാട്ടാന ആക്രമിച്ചത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും തത്ക്ഷണം മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേയ്ക്ക് തിരിച്ചു.

Previous Post Next Post