സ്വര്‍ണവിലയില്‍ ഇടിവ്; പവന് 320 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 320 രൂപ കുറഞ്ഞു. 61,640 രൂപയായാണ് സ്വര്‍ണവില കുറഞ്ഞത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 7705 രൂപയായി.

62000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്‍ണവില തിരിച്ചിറങ്ങിയത്. ജനുവരി 22നാണ് സ്വര്‍ണവില ആദ്യമായി 60,000 കടന്നത്. തുടര്‍ന്നും കുതിപ്പ് തുടര്‍ന്ന സ്വര്‍ണവില 62,000 എന്ന നിലവാരം തൊടാനിരിക്കെയാണ് ഇന്ന് ഇടിഞ്ഞത്.

ഒരു മാസത്തിനിടെ സ്വര്‍ണവിലയില്‍ ഏകദേശം 4500 രൂപയിലധികമാണ് ഉയര്‍ന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഓഹരി വിപണിയിലെ ചലനങ്ങളും രൂപയുടെ മൂല്യത്തകര്‍ച്ചയും സ്വര്‍ണത്തില്‍ പ്രതിഫലിക്കുന്നുണ്ട്.

Previous Post Next Post