വിവാഹസല്‍ക്കാരങ്ങളില്‍ 300 മില്ലി കുടിവെള്ള ബോട്ടിലുകളും നിരോധിത പ്ലേറ്റുകളും ഉപയോഗിച്ചാല്‍ നടപടി.


വിവാഹങ്ങളിലും മറ്റ് സ്വകാര്യ പരിപാടികളിലും 300 മില്ലി കുടിവെള്ള ബോട്ടിലുകളും നിരോധിത പ്ലേറ്റുകളും ഗ്ലാസുകളും ഉപയോഗിക്കുന്നതായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പരിശോധന നടത്തി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് എല്ലാ പൊതു പരിപാടികളും പൂര്‍ണ്ണമായും ഹരിത പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം എന്ന് സര്‍ക്കാരിന്റെ നിര്‍ദ്ദേശമുണ്ട്.
കോഴിക്കോട് ജില്ലയില്‍ ജില്ലാ വേസ്റ്റ് മാനേജ്‌മെന്റ് എന്‍ഫോഴ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജനുവരിയില്‍ നടത്തിയ 231 പരിശോധനകളില്‍ 800 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. 2,12,000 രൂപ പിഴ ഈടാക്കി.
തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലും പരിശോധനകള്‍ നടക്കുന്നുണ്ട്.

Previous Post Next Post