എറണാകുളം- കായംകുളം റെയില്‍പാതയില്‍ വേഗം 100 കിലോമീറ്ററായി ഉയര്‍ത്തി

തിരുവനന്തപുരം: എറണാകുളം -കായംകുളം(കോട്ടയം വഴി) റെയില്‍ പാതയിലെ പരമാവധി വേഗം 90 ല്‍ നിന്ന് 100 കിലോമീറ്ററായി ഉയര്‍ത്തി. അതേസമയം ഇരുദിശകളിലുമായി 23 സ്ഥലങ്ങളില്‍ 90 കിലോമീറ്റര്‍ വേഗ നിയന്ത്രണം തുടരും.

വന്ദേഭാരത്,ഹംസഫര്‍ ഉഹപ്പെടെ സ്‌റ്റോപ്പ് കുറവുള്ള ട്രെയിനുകള്‍ക്ക് വേഗം കൂട്ടിയതിന്റെ ഗുണം ലഭിക്കും. വിവിധ സെക്ഷനുകളില്‍ വേഗം കൂട്ടിയതിന് ആനുപാതികമായി ട്രൈയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്താന്‍ റെയില്‍വെ തയാറാകണമെന്ന് യാത്രക്കാരുടെ സംഘടന ആവശ്യപ്പെട്ടു.

Previous Post Next Post