ഏറ്റവും കൂടുതൽ ആരാധകരുള്ള സാംസങ് സ്മാർട്ട്ഫോൺ എസ് സീരിസിലെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ സീരിസ് Samsung Galaxy S25 സ്മാർട്ട്ഫോണിന്റെ പ്രീബുക്കിങ് ആരംഭിച്ചു. പ്രീ ബുക്ക് ചെയ്യുന്ന കസ്റ്റമേഴ്സിന് 21,000 രൂപയുടെ പർച്ചേസ് ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. ഡിജിറ്റൽ ഇലക്ട്രോണിക്ക് രംഗത്തെ കേരളത്തിലെ പ്രമുഖ റീടൈൽ ബ്രാൻഡായ ഓക്‌സിജനിൽ ഒട്ടനവധി കസ്റ്റമേഴ്‌സാണ് ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ പ്രീ റിസേർവ് ചെയ്തിരുന്നത്.
പ്രീ റിസേർവ് ചെയ്ത കസ്റ്റമേഴ്സിന് ഇതിനോടകം ₹5000 രൂപയുടെ ആനുകൂല്യങ്ങൾക്ക് അർഹരായിട്ടുണ്ട്. കലിഫോർണിയയിലെ സാന് ഹോസെയിൽ ബുധൻ രാത്രി 11.30ന്(ഇന്ത്യൻ സമയം) നടന്ന ഗാലക്‌സി അൺപാക്ക്ഡ് ലോഞ്ച് ഇവന്റിലാണ് സാംസങ് ഗാലക്‌സി എസ് 25 സീരീസ് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചത്.
സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് മൊബൈൽ ചിപ്‌സെറ്റും, 12 ജിബി റാം എന്നിവയാണ് സാംസങ് ഗാലക്‌സി എസ് 25 അൾട്രയിൽ വരുന്നത്, കൂടാതെ 256 ജിബി, 512 ജിബി, 1 ടിബി. മൂന്ന് സ്റ്റോറേജ് ഓപ്‌ഷനുകളും സാംസങ് വാഗ്ദാനം ചെയ്യുന്നു.
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള 200 മെഗാപിക്സൽ പ്രൈമറി ക്യാമറ, 50എംപി മെഗാപിക്സൽ അൾട്രവൈഡ്, 5x ഒപ്റ്റിക്കൽ സൂം ഉള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ (OIS), 3x ഒപ്റ്റിക്കൽ സൂം ഉള്ള 10MP ടെലിഫോട്ടോ ക്യാമറ (OIS) എന്നിവ ക്യാമറ മൊഡ്യൂളിന്റെ സവിശേഷതകൾ.
ടൈറ്റാനിയം സിൽവർബ്ലൂ, ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം വൈറ്റ്‌സിൽവർ, ടൈറ്റാനിയം ഗ്രേ കളർ ഓപ്ഷനുകളിൽ സാംസങ് ഗാലക്‌സി എസ് 25 അൾട്ര ലഭിക്കും.
21,000 രൂപയുടെ ആനുകൂല്യങ്ങൾക്ക് പുറമെ, അപ്ഗ്രേഡ് ആനുകൂല്യങ്ങൾ, ഇഎംഐ ഓഫർ തുടങ്ങിയ പർച്ചേസിംഗ് ആനുകൂല്യങ്ങളും ഇതോടൊപ്പം ലഭ്യമാകും. വിവിദ ഫിനാൻസ് ബാങ്കുകളുടെ സ്പെഷ്യൽ വായ്പ്പാ സൗകര്യവും ഓക്‌സിജൻ ഷോറൂമിൽ ഉണ്ടായിരിക്കുന്നതാണ്.
കേരളത്തിലെ എല്ലാ ഓക്‌സിജൻ ഷോറൂമുകളിലും പ്രീ റിസേർവ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വിളിക്കൂ: 9020 100 100