വയനാട്ടിൽ സ്വകാര്യ റിസോര്‍ട്ടിന് മുന്നിൽ പുരുഷനും സ്ത്രീയും തൂങ്ങിമരിച്ച നിലയിൽ

കൽപ്പറ്റ: വയനാട്ടിൽ പഴയ വൈത്തിരിയില്‍ സ്വകാര്യ റിസോര്‍ട്ടിന് മുന്നിൽ പുരുഷനെയും സ്ത്രീയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി നടേരി ഓർക്കിഡ് ഹൗസിൽ പ്രമോദ് (54), ഉള്ള്യേരി നാറാത്ത് ബിൻസി (34) എന്നിവരാണ് മരിച്ചത്. സ്വകാര്യ റിസോർട്ടിനു സമീപത്തെ അത്തിമരത്തിലാണ് ഇവരെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇന്നലെ ഉച്ചയോടെയാണ് ഇവർ റിസോർട്ടിൽ മുറിയെടുത്തതെന്ന് ജീവനക്കാർ പറഞ്ഞു. ഇന്നു രാവിലെയാണ് റിസോർട്ടിലെ ജീവനക്കാർ മൃതദേഹങ്ങൾ കണ്ടത്. പൊലീസെത്തി അന്വേഷണം ആരംഭിച്ചു. മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് സൂചിപ്പിച്ചു.

Previous Post Next Post