പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ അറുപത്തിരണ്ട്‍ പേർ പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.
കഴിഞ്ഞ ദിവസം അഞ്ചുപേർ റിമാൻഡില്‍ ആയതിന് പിന്നാലെ എട്ടു പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
ശിശുക്ഷേമ സമിതിയുടെ കൗണ്‍സിലിംഗിനിടെയാണ് പതിമൂന്ന് വയസ് മുതല്‍ പീഡനത്തിനിരയായതായി പതിനെട്ടുകാരി വെളിപ്പെടുത്തിയത്. അറുപതോളം പേർ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. സംഭവത്തില്‍ നിലവില്‍ അറസ്റ്റിലായ അഞ്ച് പ്രതികള്‍ക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2019 മുതല്‍ പീഡനം ആരംഭിച്ചു എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. ആണ്‍സുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്‌തതായാണ് പ്രാഥമിക വിവരം. മറ്റൊരു പീഡനക്കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതിയും ഇക്കൂട്ടത്തിലുണ്ട്.