മലയാളത്തിന്റെ അനശ്വര കഥാകാരൻ എംടി വാസുദേവൻ നായർക്ക് മരണാന്തര ബഹുമതിയായി പദ്മവിഭുഷണ്‍ നല്കി രാജ്യത്തിന്റെ ആദരം.
ഏഴ് പേർക്ക് പദ്മവിഭുഷണ്‍
എംടി വാസുദേവൻ നായർ ഉള്‍പ്പെടെ ഏഴുപേർ പത്മവിഭൂഷണ്‍ അർഹരായത്. എംടി ഉള്‍പ്പെടെ മൂന്നുപേർക്കാണ് മരണാനന്തര ബഹുമതിയായി പുരസ്കാരം പ്രഖ്യാപിച്ചത്.
ദുവ്വൂർ നാഗേശ്വർ റെഡ്ഡി (മരുന്ന്), ജസ്റ്റിസ് (റിട്ട.) ജഗദീഷ് സിംഗ് ഖെഹാർ (പൊതുകാര്യം), . കുമുദിനി രജനികാന്ത് ലഖിയ (കല), ലക്ഷ്മിനാരായണ സുബ്രഹ്മണ്യം (കല), ഒസാമു സുസുക്കി (വ്യാപാരം, വ്യവസായം) (മരണാനന്തരം), ശാരദ സിൻഹ (കല) (മരണാനന്തരം) എന്നിവരാണ് മറ്റ് പത്മവിഭൂഷണ്‍ ജേതാക്കള്‍.
ഇന്ത്യൻ ഹോക്കിയെ ലോകത്തിന്റെ നെറുകയിലെത്തിച്ച മലയാളി താരം പിആർ ശ്രീജേഷിന് പദ്മഭൂഷണ്‍ ലഭിച്ചു.ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനും മെഡിക്കല്‍ എഴുത്തുകാരനുമാണ് ജോസ് ചാക്കോ പെരിയപ്പുറത്തിനും പദ്മഭൂഷണ്‍ പുരസ്കാരം ലഭിച്ചു. മെഡിക്കല്‍ രംഗത്തെ സംഭാവനകളെ മുൻനിർത്തിയാണ് മലയാളിയായ ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന് പദ്മഭൂഷണ്‍ സമ്മാനിച്ചത്.
നടി ശോഭന, നടൻ അജിത് എന്നിവർക്കും പദ്മഭൂഷണ്‍ ലഭിച്ചു. വിവിധമേഖലകളില്‍ സംഭാവനകള്‍ നല്കിയ 20-പേർക്കാണ് പദ്മഭൂഷണ്‍ നല്കി രാജ്യം ആദരിക്കുന്നത്.
തെലുങ്ക് നടൻ ബാലകൃഷ്ണനും പത്മഭൂഷണ്‍ സമ്മാനിക്കും.അന്തരിച്ച ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നല്‍കും.ഗായകൻ പങ്കജ് ഉദ്ദാസിന് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നല്‍കും.
ഐഎം വിജയനും കെ ഓമനക്കുട്ടിയമ്മക്കും പദ്മശ്രീ
ഫുട്ബോള്‍ താരം ഐഎം വിജയൻ, കെ ഓമനക്കുട്ടിയമ്മ, ക്രിക്കറ്റ് താരം ആർ അശ്വിൻ തുടങ്ങിയവർക്ക് പത്മശ്രീ പുരസ്കാരവും സമ്മാനിക്കും.
തമിഴ്നാട്ടില്‍ നിന്നുള്ള വാദ്യ സംഗീതഞ്ജന്‍ വേലു ആശാന്, പാരാ അത്ലറ്റ് ഹര്വീന്ദ്രര് സിങ്ങ്, നടോടി ഗായിക ബാട്ടുല്‍ ബീഗം, സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സര്‍ദേശായി എന്നിവരും പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായി.
സുപ്രീം കോടതി അഭിഭാഷകൻ സി എസ് വൈദ്യനാഥൻ,ഗായകൻ അര്‍ജിത്ത് സിങ് , മൃദംഗ വിദ്വാൻ ഗുരുവായൂര്‍ ദൊരൈ എന്നിവരും പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായി.ആകെ ഏഴു പേര്‍ക്കാണ് പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചത്. 19 പേര് പത്മഭൂഷണും 113 പേര് പത്മശ്രീ പുരസ്കാരത്തിനും അര്‍ഹരായി.