എംഎല്‍എ സ്ഥാനം ഒഴിയുമോ?; പി വി അന്‍വറിന്റെ വാര്‍ത്താസമ്മേളനം ഇന്ന്

എംഎല്‍എ സ്ഥാനം രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, പി വി അന്‍വര്‍ വിളിച്ച വാര്‍ത്താസമ്മേളനം ഇന്ന് നടക്കും.
പ്രധാനപ്പെട്ട ഒരു വിഷയം അറിയിക്കുവാന്‍ തിങ്കളാഴ്ച രാവിലെ 9.30 ന് തിരുവനന്തപുരത്തു വെച്ച്‌ വാര്‍ത്താ സമ്മേളനം നടത്തുമെന്ന് സമൂഹമാധ്യമത്തിലൂടെയാണ് അന്‍വര്‍ അറിയിച്ചത്. 

ഇതിനു പിന്നാലെ ഇന്നു രാവിലെ ഒമ്ബതു മണിക്ക് സ്പീക്കര്‍ ഷംസീറിനെ കാണുമെന്നും പി വി അന്‍വര്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫ് സ്വതന്ത്രനായി നിയമസഭയിലേക്ക് വിജയിച്ച പി വി അന്‍വര്‍ മുഖ്യമന്ത്രിയുമായി ഇടഞ്ഞ്, കഴിഞ്ഞ ദിവസമാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
സ്വതന്ത്രനായി ജയിച്ച അൻവർ തൃണമൂലില്‍ അംഗത്വമെടുത്താല്‍ അയോഗ്യത നേരിടേണ്ടി വരുമെന്ന വിലയിരുത്തലിലാണു പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുമെന്നാണ് അൻവർ അറിയിച്ചത്. അതേസമയം അൻവർ തൃണമൂല്‍ കോണ്‍ഗ്രസ് സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം.

Previous Post Next Post