നിരവധി ആരാധകരുള്ള താരമാണ് വിശാല്‍. സിനിമാ പ്രമൊഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം പുറത്ത് വന്ന വിശാലിന്റെ വീഡിയോ കണ്ട് ഞെട്ടത്താവരില്ലായിരുന്നു.
ഏറെ ക്ഷീണിതനായി കാണപ്പെട്ട താരം ഒരു അസിസ്റ്റന്റിന്റെ സഹായത്തോടെയാണ് വേദിയിലെത്തിയത്. മാത്രമല്ല സിനിമയെക്കുറിച്ച് സംസാരിക്കുമ്ബോള്‍ അദ്ദേഹത്തിന്റെ കൈ വിറയ്ക്കുകയും നാക്ക് കുഴയുകയും ചെയ്യുന്നുണ്ടായിരുന്നു. മുഖത്ത് നീരും വെച്ചിരുന്നു. കാഴ്ചക്കായി കണ്ണടയും താരം ഉപയോഗിച്ചിരുന്നു.
വിശാലിന് എന്തുപറ്റി എന്നാണ് വീഡിയോ വൈറലായതോടെ എല്ലാവരും തിരക്കുന്നത്. കടുത്ത മൈഗ്രൈയ്നും പനിയുമാണ് നടൻ അവശതയ്ക്ക് പിന്നിലെന്നാണ് അണിയറപ്രവർത്തകരും നടന്റെ അടുത്ത വൃത്തകളും അറിയിച്ചത്. എന്നാല്‍ ഈ വേളയില്‍ പനിയ്ക്കും അപ്പുറം മറ്റ് എന്തോ വലിയൊരു അസുഖം നടനുണ്ടെന്ന് പറയുകയാണ് സിനിമാ നിരൂപകനും മാധ്യമപ്രവർത്തകനുമായ ചെയ്യാറു ബാലു.
തമിഴ് സിനിമയില്‍ ഏറ്റവും മാൻലി ലുക്കുള്ള നടനായിരുന്നു വിശാല്‍. അവൻ ഇവൻ സിനിമയില്‍ അഭിനയിച്ച ശേഷം ചെറിയ രീതിയില്‍ ഫീമെയില്‍ ടച്ച് നടന്റെ പെരുമാറ്റത്തില്‍ വന്നിരുന്നു. വിശാലിന്റെ പുതിയ വീഡിയോ വൈറലായശേഷം ബോഡി ഫിറ്റായിരിക്കാൻ പരിധി വിട്ട് സ്റ്റിറോയിഡ് ഉപയോഗിച്ചതാകും കാരണം എന്നൊക്കെ പ്രചരിക്കുന്നുണ്ട്.