കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ്. പവന് 240 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 60,080 രൂപ. ഗ്രാമിന് 30 രൂപ താഴ്ന്ന് 7510 ആയി.
റെക്കോര്‍ഡ് ഉയരത്തില്‍ മാറ്റമില്ലാതെ രണ്ടു ദിവസം തുടര്‍ന്ന സ്വര്‍ണ വില ഇന്നലെ 120 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ചയാണ് പവന് വില ആദ്യമായി 60,000 കടന്നത്.
രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയിലെ ബാധിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍.