ബംഗളൂരുവിലും അഹമ്മദാബാദിലും പിന്നാലെ ചെന്നൈ നഗരത്തിലും എച്ച്എംപിവി സ്ഥിരീകരിച്ചു. ചുമ, ശ്വാസതടസം ഉള്‍പ്പടെയുള്ള പ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്.
കുട്ടികള്‍ സുഖം പ്രാപിച്ച് വരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. അഹമ്മദാബാദില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനും ബംഗളൂരുവില്‍ മൂന്നും എട്ടും മാസം പ്രായമുള്ള കുഞ്ഞുങ്ങളിലുമാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, എച്ച്എംപി വൈറസിനെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. ശൈത്യകാലത്ത് കണ്ടുവരുന്ന വൈറസ് ബാധ മാത്രമാണിതെന്നും എല്ലാ വർഷവും ഇത് റിപ്പോർട്ട് ചെയ്യാറുണ്ടെന്നുമാണ് അവർ പറയുന്നത്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലും ഡിസംബർ, ജനുവരി മാസങ്ങളിലുമാണ് ഈ വൈറസ് ബാധ കൂടുതലും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജലദോഷത്തിന് സമാനമായ അസ്വസ്ഥതകളാണ് രോഗികള്‍ക്ക് ഉണ്ടാകാറുള്ളതെന്ന് അരോഗ്യ വിദഗ്ധർ അറിയിച്ചു