കൊച്ചി: പുതുവര്‍ഷത്തിന്റെ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന. പവന് 240 രൂപയാണ് വര്‍ധിച്ചത്. 57,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെയാണ് സ്വര്‍ണവില വീണ്ടും 57,000 കടന്നത്.
ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 7180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.