തിരുവനന്തപുരം: സമാധി വിവാദത്തിൽ പൊലീസ് പിടിച്ചെടുത്ത് പരിശോധന നടത്തിയ ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക റിപ്പോർട്ട്. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് സൂചനകൾ.
നാട്ടുകാരുടെ പരാതിയിൽ കേസെടുത്ത നെയ്യാറ്റിൻകര പൊലീസ് സമാധി സ്ഥലത്ത് നിന്നും മൃതദേഹം പുറത്തെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പരിശോധനയ്ക്കായി നൽകിയിരുന്നു.
