ക്ഷേത്രത്ങ്ങളില്‍ പുരുഷന്മാർ മേല്‍ വസ്ത്രമഴിച്ച് കയറേണ്ടെന്ന നിബന്ധന ദേവസ്വം ബോർഡ് ക്ഷേത്രങ്ങളില്‍ ഉടൻ നടപ്പാക്കില്ല.
ഒഴിവാക്കുന്ന കാര്യം ആലോചിച്ചെടുക്കേണ്ട തീരുമാനമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികളുടെ അഭിപ്രായം വിപ്ലവകരമെന്നും മന്ത്രി പറഞ്ഞു.
ശിവഗിരി തീർഥാടന മഹാസമ്മേളന ഉദ്ഘാടന വേദിയിലാണ് മേല്‍ വസ്ത്രമഴിച്ച് ക്ഷേത്രങ്ങളില്‍ കയറണമെന്ന നിബന്ധന ദുരാചാരമാണെന്ന് സച്ചിദാനന്ദ സ്വാമികള്‍ വ്യക്തമാക്കിയത്. അഭിപ്രായത്തെ അതേ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വി.എൻ. വാസവനും പിന്തുണച്ചു. പിന്നാലെ ഉയർന്ന ചോദ്യമാണ് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളില്‍ സച്ചിദാനന്ദ സ്വാമികളുടെ അഭിപ്രായം നടപ്പാക്കുമോയെന്നത്. ആലോചിച്ചെടുക്കേണ്ട തീരുമാനമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.