എച്ച്.ഡി.എഫ്.സി ബാങ്ക് പരിവർത്തൻ പ്രോഗ്രാം ഭാഗമായി, കോട്ടയം ഹോപ്പ് ഫൗണ്ടേഷൻ നൈപുണ്യ വികസന കേന്ദ്രം, വഴി നടത്തിവരുന്ന തൊഴിൽ അധിഷ്ഠിത കോഴ്സുകളുടെ ഗ്രാജുവേഷൻ സെറിമണിയും സർട്ടിഫിക്കറ്റ് വിതരണവും 23/1/2025 ൽ റെഡ് ക്രോസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. ഡെപ്യൂട്ടി കളക്ടർ & ADM ശ്രീമതി ബീന പി ആനന്ദ് ചടങ്ങുകൾ ഉദ്ഘാടനം നടത്തി സംസാരിച്ചു . ഹോപ്പ് ഫൗണ്ടേഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ പി ചന്ദ്രശേഖരൻ , അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംസ്ഥാന നൈപുണ്യ വികസന മിഷൻ, ജില്ലാ കോർഡിനേറ്റർ ശ്രീ നോബിൾ M ജോർജ്, മുൻസിപ്പൽ കൗൺസിലർ ശ്രീമതി സിൻസി പാറയിൽ, ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ജില്ലാ ചെയർമാൻ & സംസ്ഥാന വൈസ് ചെയർമാൻ,ശ്രീ ജോബി തോമസ്, പ്രോഗ്രാം കോർഡിനേറ്റർ സാബു കെ കുര്യൻ, അധ്യാപക വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ചടങ്ങുകളിൽ പങ്കെടുത്ത് ആശംസകൾ നേർന്നു സംസാരിച്ചു . കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയ 170 ഓളം വിദ്യാർത്ഥികൾ പ്രസ്തുത ചടങ്ങിൽ വെച്ച് സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി .
