കോട്ടയം സഹോദര സേവാസമിതിയുടെ നേതൃത്വത്തിൽ പതിനാറാമത് കെആർ നാരായണൻ എവറോളിങ് ട്രോഫിക്കായുള്ള അഖിലകേരള ചിത്രരചനാ മത്സരവും പത്താമത് എപിജെ അബ്ദുൾ കലാം സ്മാരക ക്വിസ്സ് മത്സരവും ജനുവരി 19 ഞായറാഴ്ച കുടമാളൂർ സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു

കോട്ടയം: സഹോദര സേവാസമിതിയുടെ നേതൃത്വത്തിൽ 16-ാമത് കെആർ നാരായണൻ എവറോളിങ് ട്രോഫിക്കായുള്ള അഖിലകേരള ചിത്രരചനാ മത്സരവും പത്താമത് എപിജെ അബ്ദുൾ കലാം സ്മാരക ക്വിസ്സ് മത്സരവും ജനുവരി 19 ഞായറാഴ്ച നടത്തപ്പെടുന്നു. കുടമാളൂർ ​ഗവ.എച്ച്.എസ്.എസിൽ വെച്ച് നടത്തപ്പെടുന്ന മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുന്നത് കോട്ടയം കളക്ടർ ജോൺ വി സാമുവൽ ആണ്. രാവിലെ 10 മുതൽ ആരംഭിക്കുന്ന മത്സരങ്ങളിൽ നേഴ്സറി, എൽപി വിഭാ​ഗങ്ങൾക്കായി രാവിലെയും ഉച്ചയ്ക്ക് ശേഷം യു.പി, എച്ച്.എസ് വിഭാ​ഗങ്ങൾക്കായിട്ടുമാണ് നടത്തപ്പെടുന്നത്. ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന അനുസ്മരണ സമ്മേളനവും അനുമോദന സമ്മാനദാനവും ഉദ്ഘാടനം ചെയ്യുന്നത് തുറമുഖ-സഹകരണ വകുപ്പ് മന്ത്രി ശ്രീ. വി.എൻ വാസവൻ ആണ്. 

Previous Post Next Post