റിപ്പബ്ലിക് ദിന പരേഡ്; ക്ഷണിക്കപ്പെട്ട 10000 അതിഥികളില്‍ 22 മലയാളികളും

രാജ്യ തലസ്ഥാനത്ത് ജനുവരി 26ന് നടക്കുന്ന 76-ാമത് റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാൻ ക്ഷണിക്കപ്പെട്ട 10000 പ്രത്യേക അതിഥികളില്‍ 22 മലയാളികളും.
പാലക്കാട് നിന്നുള്ള തോല്‍പ്പാവക്കൂത്ത് കലാകാരൻ രാമചന്ദ്ര പുലവർ, വയ്ക്കോല്‍ കൊണ്ടു ചിത്രം രചിക്കുന്ന കൊല്ലത്തു നിന്നുള്ള ബി രാധാകൃഷ്ണ പിള്ള എന്നിവര്‍ ഉള്‍പ്പെടെ പട്ടികയിലുണ്ട്. 
തിരഞ്ഞെടുത്ത വിഭാഗങ്ങളുടെ പട്ടികയില്‍ പ്രധാനമന്ത്രി യശസ്വി പദ്ധതിയുടെ കീഴില്‍ 13 പേർ, തുണിത്തരങ്ങള്‍ (കരകൗശലം) വിഭാഗത്തില്‍ മൂന്ന് വ്യക്തികള്‍, വനിതാ ശിശു വികസന വിഭാഗത്തില്‍ ആറ് പേർ എന്നിങ്ങനെയാണ് അതിഥികളുടെ പട്ടിക. റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ക്കു പുറമേ ഇവർക്കു ദേശീയ യുദ്ധസ്മാരകം, പിഎം സംഗ്രഹാലയ, ഡല്‍ഹിയിലെ മറ്റു പ്രമുഖ സ്ഥലങ്ങള്‍ എന്നിവ സന്ദർശിക്കാനും മന്ത്രിമാരുമായി സംവദിക്കാനുള്ള അവസരവും ലഭിക്കും.
Previous Post Next Post