കോട്ടയം ജില്ലയിൽ താഴെ പറയുന്ന സ്ഥലങ്ങളിൽ ഇന്ന് (10-01-2025)വൈദ്യുതി മുടങ്ങും.

കോട്ടയം ജില്ലയിൽ താഴെ പറയുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കിടങ്ങൂർ വാലെപ്പടി, മൂന്നുതോട് മാന്താടി, ചിറപ്പുറം, ഊഴക്കാമഠം എന്നീ ട്രാൻസ്‌ഫോർമറുകളിൽ   നാളെ വെള്ളിയാഴ്ച (10-01-2025) 9.00AM മുതൽ 5 PM വരെ  വൈദ്യുതി മുടങ്ങും

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന  വില്ലേജ്, പാമ്പാടി ടൌൺ, മാർക്കറ്റ്, കാളചന്ത, വിമലമ്പിക, വട്ടമലപ്പടി, ക്രോസ്സ് റോഡ്,പ്രിയദർശനി, കുറിയനൂർകുന്നു, BSNL, വലിയപള്ളി, സിംഹസനപള്ളി, റിലൈൻസ് എന്നീ ട്രാൻസ്ഫോർമകൾക്ക് കീഴിൽ വരുന്ന സ്ഥലങ്ങളിൽ 10-01-2025 രാവിലെ 9.30 am മുതൽ വൈകിട്ട് 5.00 pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വല്യൂഴം ട്രാൻസ്ഫോമറിൽ നാളെ (10.01.25) രാവിലെ 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ , ഹൗസിംഗ് ബോർഡ് ഗ്രൗണ്ട്, കപ്പിലുമാവ്, എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിൽ  വരുന്ന സ്ഥലങ്ങളിൽ 10/01/25രാവിലെ 9.00 മണി  മുതൽ വൈകിട്ട് 5 മണി വരെ  വൈദ്യുതി മുടങ്ങും.

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പന്നിമറ്റം, FCI, ആസാദ്, ടെക്ടോണ, ബുക്കാനാ NO 1, പുല്ലാത്തുശേരിഎന്നീ ട്രാൻസ്ഫോർമകൾക്ക് കീഴിൽ വരുന്ന സ്ഥലങ്ങളിൽ 10-01-2025 രാവിലെ 9.30 am മുതൽ വൈകിട്ട് 5.00 pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (10/01/2025) LT ലൈൻ മെയിൻ്റനൻസ് ഉള്ളതിനാൽ മുരിക്കോലി, പേഴുംകാട് ട്രാൻസ്ഫോർമർ പരിധികളിൽ  രാവിലെ 9.00am മുതൽ 5.30pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

തലയാഴം :- തലയാഴം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എലൂർ മഠം, ചാത്തൻ തറ, വാക്കേ തറ, വാഴക്കാട്, അരങ്ങത്തുകരി, കോലോത്തു കരി, പട്ടട കരി, കുഴിപ്പടവ്, കൊടുതുരുത്, mattom, mattom വിലങ്ങു തറ, കാക്കമട, വല്യറ, തൊട്ടാപ്പള്ളി, മുച്ചൂർക്കാവ്, കോലാമ്പുറത്തുകരി, കട്ട മട,മൂന്നൂറ്റുംപടവ്, വല്യ മംഗലം,പാറയിൽ, ഞാറുകുളം, റാണി മുക്ക്, വെച്ചൂർ പള്ളി, നഗരിന, സാമിക്കല്ല്, ശാസ്ത കുളം, പട്ടതാനം എന്നി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രാദേശിങ്ങളിൽ നാളെ (10/01/2025) രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

 (10.01.2025) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കളരിത്തറ , വേഷ്ണാൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00  മുതൽ 05:00 വരെയും വെട്ടിയാട് ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ റബ്ബർബോർഡ് ലാബ്, ട്രയിൻ വില്ല,ആന ത്താനം,കൈതമറ്റം എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ 10/1/2025  രാവിലെ 9മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുരിശുംമൂട് ജിസ്സ് നഗറിൽ 10-01-2025, 10 മുതൽ 5PM വരെ വൈദ്യുതി മുടങ്ങും
Previous Post Next Post