കോട്ടയത്ത് അമയന്നൂരിൽ സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ച് പത്താംക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം


കോട്ടയം നീറികാട് ചേലക്കാട് വീട്ടിൽ ബിജുവിന്റെ മകൻ ജിതിൻ (15) ആണ് മരിച്ചത്.
പാമ്പാടി വെള്ളൂർ ടെക്നിക്കൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

ശനിയാഴ്ച വൈകുന്നേരം 4.30 യോടെ അമയന്നൂർ സെന്റ് തോമസ് എൽ.പി സ്കൂളിന് സമീപമാണ് അപകടം ഉണ്ടായത്.

ജിതിനും സഹോദരൻ ജിബിനും (21) മുടി വെട്ടുന്നതിനായി മണർകാട് ഭാഗത്തേക്ക് പോകുമ്പോഴാണ് സംഭവം.

മോനിപ്പള്ളി സ്വദേശികളാണ് കാറിൽ സഞ്ചരിച്ചിരുന്നത്.

കാർ ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ജിതിനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെയെങ്കിലും വഴിമദ്ധ്യേ മരിച്ചിരുന്നു.

അപകടത്തിൽ ജിതിന്റെ കാലിന് ഒടുവുകളുണ്ടായതിനാൽ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അപകടത്തിൽ കാറും നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു.

പിതാവ് ബിജു വിദേശത്താണ്. കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരിയായ ശ്രീജയാണ് മാതാവ്.

പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Previous Post Next Post