പാലാ: ചരിത്ര പ്രസിദ്ധമായ പാലാ ജൂബിലി തിരുന്നാൾ ആഘോഷത്തിനൊരുങ്ങി നാട്. പാലാ ടൗൺ കുരിശുപള്ളിയിലെ പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെ പ്രധാന തിരുന്നാൾ ഡിസംബർ ഏഴ്, എട്ട് തീയതികളിൽ നടക്കും. പാലാ കത്തീഡ്രൽ, ളാലം പഴയപള്ളി, ളാലം പുത്തൻ ഇടവകളുടെ ആഭിമുഖ്യത്തിൽ പാലാ ടൗൺ കുരിശുപള്ളിയിൽ കൊണ്ടാടുന്ന അമലോത്ഭവ മാതാവിൻ്റെ തിരുന്നാൾ ഡിസംബർ ഒന്നുമുതൽ ആരംഭിച്ചതാണ്.
മുൻ വർഷങ്ങളിലെ എന്നപോലെ ഭക്തിനിർഭരമായ തിരുക്കർമ്മങ്ങൾ, ബൈബിൾ പ്രഭാഷണങ്ങൾ, തിരുന്നാൾ പ്രദീക്ഷണം, മരിയൻ റാലി, സാംസ്കാരിക ഘോഷയാത്ര, ടൂ വീലർ ഫാൻസി ഡ്രസ് മത്സരം, ബൈബിൾ ടാബ്ലോ മത്സരം, ദീപാലങ്കാരങ്ങൾ, നാടകമേള, വീഥി അലങ്കാരങ്ങൾ വാദ്യമേളങ്ങൾ എന്നിവ ഇത്തവണയും തിരുന്നാളിന് മിഴിവേകുന്നു.
ഡിസംബർ ഏഴാം തീയതി രാവിലെ 5.30 രാവിലെ കുർബാന, ലദീഞ്ഞ്. ഏഴുമണിക്ക് ചെണ്ടമേളം, ബാൻ്റുമേളം. 7.30ന് അമലോത്ഭവ മാതാവിൻ്റെ തിരുസ്വരൂപം പന്തലിൽ പ്രതിഷ്ഠിക്കും. എട്ടുമണിക്ക് പാലാ സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികളുടെ മരിയൻ റാലി. ഉച്ചകഴിഞ്ഞ് 2.30ന് ജൂബിലി സാസ്കാരിക ഘോഷയാത്ര. 3.15ന് ടൂ വീലർ ഫാൻസി ഡ്രസ് മത്സരം. 3.45ന് ബൈബിൾ ടാബ്ലോ മത്സരം. 4.30ന് ചെണ്ടമേളം, ബാൻ്റുമേളം. അഞ്ചുമണിക്ക് കുർബാന. ആറുമണിക്ക് ആഘോഷമായ പ്രദീക്ഷണം. 7.30ന് ലദീഞ്ഞ്. 9.15ന് സമാപന പ്രാർഥന.
ഡിസംബർ എട്ട് ഞായറാഴ്ച രാവിലെ 6.30ന് വി കുർബാന, സന്ദേശം, ലദീഞ്ഞ്. 9.30ന് പ്രസുദേന്തി സംഗമം, സമർപ്പണ. 10 മണിക്ക് ആഘോഷമായ തിരുന്നാൾ കുർബാന, സന്ദേശം (പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്). ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്ക് വി. കുർബാന സന്ദേശം. മൂന്നുമണിക്ക് ചെണ്ടമേളം, ബാൻ്റുമേളം. നാലുമണിക്ക് ആഘോഷമായ തിരുന്നാൾ പ്രദീക്ഷണം. 7.45ന് പ്രദക്ഷീണം പ്രധാന വീഥിയിലൂടെ അമലോത്ഭവ മാതാവിൻ്റെ കുരിശുപള്ളിയിൽ എത്തും. 8.45ന് വി. കുർബാനയുടെ ആശീർവാദം. തുടർന്ന് സമ്മാനദാനം. കൃതജ്ഞത. ഡിസംബർ ഒൻപത് തിങ്കളാഴ്ച രാവിലെ 5.30ന് കുർബാന. 11.15ന് മാതാവിൻ്റെ തിരുസ്വരൂപം കുരിശുപള്ളിയിൽ പുനപ്രതിഷ്ഠിക്കും.