'ദുരന്തനിവാരണ ഫണ്ടിലെ കണക്കില്‍ അവ്യക്തതയില്ല'; കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുമെന്ന് മന്ത്രി

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുമെന്ന് മന്ത്രി കെ രാജന്‍.
സംസ്ഥാന ദുരന്തനിവാരണ ഫണ്ടുമായി ബന്ധപ്പെട്ട ഹൈക്കോടതി വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

കോടതിയില്‍ ആരാണ് ഹാജരായതെന്ന് അറിയില്ല. ഹാജരായ ആള്‍ വിശദാംശങ്ങള്‍ പൂര്‍ണമായും അവതരിപ്പിക്കുന്നതില്‍ കുറവുണ്ടായോ എന്ന കാര്യം തനിക്ക് അറിയില്ല. സി ആന്‍ഡ് എജി ഓഡിറ്റ് നടക്കുന്ന വിഭാഗമാണ് എസ്ഡിആര്‍എഫ് ഫണ്ട്. ഇത് അനാവശ്യമായി കണക്കില്ലാതെ കൊടുക്കാന്‍ ആകില്ല. ഇക്കാര്യം വേണ്ടതു പോലെ കോടതിയില്‍ പറയാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല.
കണക്കുമായി ബന്ധപ്പെട്ട് ഒരു അവ്യക്തതയുമില്ല. കോടതി കാര്യങ്ങളില്‍ ഇപ്പോള്‍ മറുപടി പറയുന്നില്ല. വ്യാഴാഴ്ച കോടതിയില്‍ വിശദാംശങ്ങള്‍ കൊടുക്കണം എന്ന് വാര്‍ത്തകളിലൂടെ അറിഞ്ഞു. അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തും. ഏറ്റവും ഉത്തരവാദിത്തപ്പെട്ട ആള്‍ തന്നെ കോടതിയുടെ മുന്നില്‍ ഹാജരായി കൃത്യമായ കണക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
Previous Post Next Post