രാഹുല്‍ ഗാന്ധി തള്ളിയിട്ടെന്ന് ആരോപിച്ച്‌ ബിജെപി എംപി : പാര്‍ലമെൻ്റിൻ്റെ പടിയില്‍ വീണ പ്രതാപ് സാരംഗിയുടെ തലയ്ക്ക് പരിക്ക്.


ബിജെപി എംപി പ്രതാപ് സാരംഗിക്ക് പാർലമെൻ്റിൻ്റെ പടിയില്‍ വീണ് പരിക്ക്. കോണിപ്പടിയില്‍ നിന്നിരുന്ന ഒരു എംപിയെ രാഹുല്‍ ഗാന്ധി തള്ളിയതിനെ തുടർന്ന് തന്റെ മേല്‍ പതിക്കുകയായിരുന്നെന്ന് ബാലസോറില്‍ നിന്നുള്ള 69 കാരനായ പ്രതാപ് സാരംഗി ആരോപിച്ചു.

ഞാൻ കോണിപ്പടിക്ക് സമീപം നില്‍ക്കുകയായിരുന്നു, രാഹുല്‍ ഗാന്ധി വന്ന് ഒരു എംപിയെ തള്ളിയിട്ടു, എന്നിട്ട് എൻ്റെ മേല്‍ വീണു , ഞാൻ താഴെ വീണു " – ഗുരുതരമായി പരിക്കേറ്റ പ്രതാപ് സാരംഗി പറഞ്ഞു. സാരംഗിയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. തലയുടെ ഇടതുവശത്ത് നിന്ന് രക്തം വരുന്നതായി
വീഡിയോയില്‍ കാണാനാകും.

സംഭവത്തില്‍ രാഹുല്‍ ഗാന്ധിയും പ്രതികരണവുമായി രംഗത്തെത്തി. പാ‌ർലമെന്റ് കവാടത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബിജെപി എംപിമാർ തടയാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചു. അതിനിടെയാണ് ഇത് സംഭവിച്ചത്. മല്ലികാർജുൻ ഖാർഗെയാണ് വീണത്. ബിജെപി എംപിമാരാണ് ഞങ്ങളെ തടയാൻ ശ്രമിച്ചത്', രാഹുല്‍ ഗാന്ധി പറഞ്ഞു.

Previous Post Next Post