ശ്രീലേഖയ്ക്കതിര കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് നടി കോടതിയില്‍

തിരുവനന്തപുരം: ദിലീപിനെതിരെ തെളിവില്ലെന്ന ആര്‍ ശ്രീലേഖയുടെ പ്രസ്താവനയ്‌ക്കെതിരെ കോടതിയെ സമീപിച്ച് നടി. വിചാരണക്കോടതിയിലാണ് നടി ഹര്‍ജി നല‍്കിയത്. ശ്രീലേഖയ്ക്കതിര കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

ആരേയും തനിക്ക് പേടിയില്ലെന്നും പറയുന്നവര്‍ പറയട്ടേയെന്നും താന്‍ പറഞ്ഞ കാര്യങ്ങളില്‍ തനിക്ക് പൂര്‍ണബോധ്യമുണ്ടെന്നും ശ്രീലേഖ പ്രതികരിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ തെളിവുകളില്ലെന്ന് യൂട്യൂബ് ചാനലില്‍ ശ്രീലേഖ പറഞ്ഞിരുന്നു.


Previous Post Next Post