കോട്ടയം ജില്ലയിലെ വിവിധ അറിയിപ്പുകൾ; വിവിധ സ്കോളർഷിപ്പുകളും അഭിമുഖങ്ങളും അറിയാം


 

പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം


കോട്ടയം: അനാരോഗ്യകരമായ ചുറ്റുപാടുകളിൽ തൊഴിലെടുക്കുന്നവരുടെ ആശ്രിതർക്കുള്ള സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് 2025 ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. തോട്ടിപ്പണി ചെയ്യുന്നവർ, അപകടകരമായ മാലിന്യനീക്കത്തിൽ ഏർപ്പെട്ടിട്ടുള്ളവർ, തോൽ ഊറയ്ക്കിടുന്ന തൊഴിലിൽ ഏർപ്പെട്ടവർ, മാലിന്യം ശേഖരിക്കുന്നവർ എന്നീ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരുടെയും അഴുക്കുചാലിലെ ഇരകളുടെയും (മരണപ്പെട്ടവർ/വൈകല്യങ്ങൾ നേരിട്ടവർ) ആശ്രിതർക്ക് അപേക്ഷിക്കാം. ഇ-ഗ്രാന്റ്‌സ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ്/അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്നവരാകണം അപേക്ഷകർ. ഹരിതകർമ്മ സേന പ്രവർത്തകരുടെ ആശ്രിതർ അർഹരല്ല. ജാതി/മതം/വരുമാനം എന്നീ നിബന്ധനകൾ ബാധകമല്ല. ഡേ സ്‌കോളർ വിദ്യാർത്ഥികൾക്ക് 3500/-, ഹോസ്റ്റലിൽ താമസിക്കുന്നവർക്കു 8000/- എന്നീ നിരക്കിൽ ഒറ്റത്തവണയായി സ്‌കോളർഷിപ് ലഭിക്കും. ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് 10% തുക അധികമായി ലഭിക്കും. ഭിന്നശേഷിക്കാരും ഹോസ്റ്റലിൽ താമസിക്കുന്നവരും സാക്ഷ്യപത്രം ഹാജരാക്കണം.

2023-24 വർഷം അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ട്. മാതാപിതാക്കൾ/രക്ഷിതാക്കൾ അനാരോഗ്യകരമായ ചുറ്റുപാടിൽ പണിയെടുക്കുന്നു എന്നു തെളിയിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറി/  സാമൂഹ്യക്ഷേമ ഓഫീസറുടെ സാക്ഷ്യപത്രം, ഭിന്നശേഷി സർട്ടിഫിക്കറ്റ്, ഹോസ്റ്റൽ ഇൻമേറ്റ് സർട്ടിഫിക്കറ്റ് (രണ്ടും ബാധകമായർക്ക്) എന്നിവ പഠിക്കുന്ന സ്ഥാപനത്തിൽ ഹാജരാക്കണം. വിശദവിവരങ്ങൾ ജില്ലാ/ബ്ലോക്ക്/നഗരസഭ പട്ടികജാതിവികസന ഓഫീസുകളിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0481-2562503



ഒൻപത്, പത്ത് ക്ലാസ് വിദ്യാർത്ഥികൾക്ക്  പ്രീ -മെട്രിക് സ്‌കോളർഷിപ്പ്

കോട്ടയം: പട്ടികജാതി വിഭാഗത്തിൽപെട്ട ഒൻപത് , പത്തു ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്  സെൻട്രൽ പ്രീ -മെട്രിക് സ്‌കോളർഷിപ്പിന്  2025 ഫെബ്രുവരി 15 വരെ അപേക്ഷിക്കാം.

ഇ-ഗ്രാൻഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും ഇ-ഗ്രാൻഡ് മുഖേന സ്‌കോളർഷിപ് കൈപ്പറ്റുന്നതുമായ സർക്കാർ /എയ്ഡഡ് / അൺഎയ്ഡഡ് സ്‌കൂളിൽ പഠിക്കുന്ന, കുടുംബ വാർഷികവരുമാനം 2.50 ലക്ഷം രൂപ വരെയുള്ളവർക്ക് അപേക്ഷിക്കാം.

ഡേ സ്‌കോളർ വിദ്യാർത്ഥികൾക്ക് 3500/-രൂപ, ഹോസ്റ്റൽഅന്തേവാസികൾക്ക് 7000/-രൂപ എന്നിങ്ങനെ നിരക്കിൽ ഒറ്റത്തവണയായി സ്‌കോളർഷിപ് ലഭിക്കും. ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് പത്ത് ശതമാനം അധികം ലഭിക്കും. 2024-25 വർഷം ഒൻപതാം ക്ലാസിൽ പഠിക്കുന്നവർക്ക്  പുതുതായി അപേക്ഷിക്കാം. 2023-24 വർഷം ഒൻപതാം ക്ലാസിൽ അപേക്ഷിക്കാത്തവർക്ക് 2024-25 വർഷം പത്താം ക്ലാസിലേക്കും പുതുതായി അപേക്ഷിക്കാം. ജാതി സർട്ടിഫിക്കറ്റ്, വരുമാനസർട്ടിഫിക്കറ്റ്, ഭിന്നശേഷി സർട്ടിഫിക്കറ്റ് , ഹോസ്റ്റൽ ഇൻമേറ്റ് സർട്ടിഫിക്കറ്റ്( രണ്ടും ബാധകമെങ്കിൽ)  എന്നിവ പഠിക്കുന്ന സ്ഥാപനത്തിൽ ഹാജരാക്കണം. വിശദവിവരങ്ങൾ ജില്ലാ/ബ്ലോക്ക്/നഗരസഭ പട്ടികജാതിവികസന ഓഫീസുകളിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:04812562503.





എം.ജി. സർവകലാശാല ക്യാമ്പസിൽ സ്‌പെഷ്യൽ ഖാദിമേള


കോട്ടയം: ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ ഡിസംബർ 5, 6 തീയതികളിൽ എം.ജി. സർവകലാശാല ക്യാമ്പസിൽ സ്‌പെഷ്യൽ ഖാദിമേള സംഘടിപ്പിക്കും.


എം.ജി. സർവകലാശാല വൈസ് ചാൻസലർ സി.ടി. അരവിന്ദകുമാർ ഖാദിമേള ഉദ്ഘാടനം ചെയ്യും. ഖാദി ഗ്രാമവ്യവസായ ബോർഡംഗം കെ.എസ്. രമേഷ് ബാബു അദ്ധ്യക്ഷത വഹിക്കും. എം.ജി. സർവകലാശാല രജിസ്ട്രാർ ബിസ്മി ഗോപാലകൃഷ്ണൻ ആദ്യ വിൽപന ഏറ്റുവാങ്ങും. പരീക്ഷാ കൺട്രോളർ സി.എം. ശ്രീജിത്ത്, ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രോജക്ട് ഓഫീസർ എം.വി. മനോജ് കുമാർ, വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർ ജസ്സി ജോൺ എന്നിവർ പ്രസംഗിക്കും.

ജില്ലയിലെ ഖാദി ഗ്രാമ സൗഭാഗ്യകൾ:

1 ഖാദി ഗ്രാമസൗഭാഗ്യ, സി.എസ്.ഐ. കോംപ്ലക്‌സ്, ബേക്കർ ജംഗ്ഷൻ, കോട്ടയം, ഫോൺ: 0481-2560587, 9656234474

2 ഖാദി ഗ്രാമസൗഭാഗ്യ, റവന്യൂ ടവർ, ചങ്ങനാശ്ശേരി, ഫോൺ: 0481-2423823, 9497389699

3 ഖാദി ഗ്രാമസൗഭാഗ്യ, ഏദൻസ് ഷോപ്പിംഗ് കോംപ്ലക്‌സ്, ഏറ്റുമാനൂർ, ഫോൺ: 0481-2535120

4 ഖാദി ഗ്രാമസൗഭാഗ്യ, കരാമൽ ഷോപ്പിംഗ് കോംപ്ലക്‌സ്, വൈക്കം

ഫോൺ: 04829-3233508

5 ഖാദി ഗ്രാമസൗഭാഗ്യ, വില്ലേജ് ഓഫീസിന് സമീപം, ഉദയനാപുരം, വൈക്കം, ഫോൺ: 9895841724

6 ഖാദി ഗ്രാമസൗഭാഗ്യ, ഭാരത് മാതാ കോംപ്ലക്‌സ്, കുറവിലങ്ങാട്

ഫോൺ:0481-2560586


ടീച്ചർ ട്രെയിനിങ്് - അപേക്ഷ ക്ഷണിച്ചു


കോട്ടയം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ്് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുളളവർ സർട്ടിഫിക്കറ്റുകൾ സഹിതം അടുത്തുളള കെൽട്രോൺ നോളേജ് സെന്ററിൽ ഹാജരാകണം.  കൂടുതൽ വിവരങ്ങൾക്ക് - 9072592412, 9072592416



വെറ്ററിനറി ഡോക്ടർ അഭിമുഖം


കോട്ടയം: ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ്, എന്നിവ സംയുക്തമായി നടപ്പാക്കുന്ന തെരുവ് നായ്ക്കൾക്കുളള എ ബി സി-എആർ പ്രോഗ്രാമിലേയ്ക്കും രാത്രികാല അടിയന്തര മൃഗചികിത്സ പദ്ധതിയിലേയ്ക്കും വെറ്ററിനറി ഡോക്ടർ തസ്തികയിലേക്കു താല്ക്കാലിക നിയമനം നടത്തുന്നതിന് ഡിസംബർ അഞ്ചിന് കോട്ടയം മൃഗസംരക്ഷണ ഓഫീസിൽ വച്ച് വോക്ക് ഇൻ ഇന്റർവ്യൂ നടത്തും.


എബിസി പദ്ധതിയിൽ ബിവിഎസിയും കേരള വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷനും എ ബി സി സർജറിയിൽ വൈദഗ്ധ്യവും രാത്രികാല അടിയന്തര മൃഗചികിത്സ പദ്ധതിയിൽ  ബിവി എസ്‌വിയും കേരള വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷനുമാണ് യോഗ്യത.  വെളളക്കടലാസിൽ എഴുതിയ അപേക്ഷയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലും, പകർപ്പും, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം ഡിസംബർ അഞ്ചിന് രാവിലെ 10.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. ഫോൺ - 0481 2563726



പട്ടികജാതി  വിദ്യാർഥികൾക്ക് എൻട്രൻസ് പരിശീലനത്തിനു സഹായം


കോട്ടയം: മെഡിക്കൽ/എൻജിനിയറിംഗ് എൻട്രൻസ് പരിശീലനത്തിന്  ധനസഹായം നൽകുന്ന പട്ടികജാതി  വികസന വകുപ്പിന്റെ  ഉന്നതി വിഷൻ പ്ലസ് പദ്ധതിയിലേയ്ക്ക് ഡിസംബർ 20 വരെ അപേക്ഷിക്കാം. 2024 വർഷം പ്ലസ്ടു/വിഎച്ച്എസ്‌സി പരീക്ഷ പാസായ പട്ടികജാതി  വിദ്യാർത്ഥികളെയാണ് പരിഗണിക്കുന്നത്. 2024 വർഷം സംസ്ഥാന സിലബസിൽ  ഒരു വർഷത്തെ മെഡിക്കൽ എൻട്രൻസ് പരിശീലനത്തിന് പ്ലസ് ടു/വിഎച്ച്എസ്‌സി കോഴ്‌സിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് ബി പ്ലസിൽ കുറയാത്ത ഗ്രേഡ്, എൻജിനിയറിംഗ് എൻട്രൻസ് പരിശീലനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്, ഇംഗ്ലീഷ്  വിഷയങ്ങളിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡ് വാങ്ങി വിജയിച്ചവർക്കും, പ്ലസ് ടുവിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക്  എ ടു  ഗ്രേഡിൽ കുറയാത്ത മാർക്കുളള സി ബി എസ് സി വിദ്യാർത്ഥികൾക്കും എ ഗ്രേഡിൽ  കുറയാത്ത മാർക്കുളള  ഐസിഎസ്‌സി/ഐഎസ് സി  വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കോട്ടയം ജില്ലയിൽ  എംപാനൽ ചെയ്തിട്ടുളള ബ്രില്യന്റ് സ്റ്റഡി സെന്റർ പാലാ, ദർശന അക്കാദമി കോട്ടയം, എക്‌സലന്റ് ഇൻസ്റ്റിറ്റ്യൂട്ട് വൈക്കം  എന്നിവടങ്ങളിൽ പരിശീലനം നേടുന്നവർക്കാണ് ധനസഹായം.  അപേക്ഷകർ കോട്ടയം ജില്ലയിൽ താമസിക്കുന്നവരും കുടുംബ വരുമാനം ആറുലക്ഷം  രൂപയിൽ കവിയാത്തവരുമായിരിക്കണം.  അപേക്ഷകർ പ്ലസ്ടു സർട്ടിഫിക്കറ്റ്, സാധുതയുളള ജാതി  വരുമാന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, എൻട്രൻസ് പരിശീലനം നേടുന്ന സ്ഥാപനത്തിൽ നിന്നുളള  സാക്ഷ്യപത്രം, ഫീസ് രസീത് എന്നിവ സഹിതം നിശ്ചിത അപേക്ഷ ഫോമിൽ കോട്ടയം ജില്ലാ പട്ടികജാതി  വികസന ഓഫീസർക്ക് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനുമായി ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി  വികസന ഓഫീസുകളിലോ,  കോട്ടയം ജില്ലാ പട്ടികജാതി  വികസന ഓഫീസിലോ ബന്ധപ്പെടാം.  ഫോൺ - 0481-2562503



പട്ടികജാതിക്കാരായ പ്ലസ് വൺ വിദ്യാർഥികൾക്ക് എൻട്രൻസ് പരിശീലനത്തിന് സഹായം


കോട്ടയം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട പ്ലസ് വൺ വിദ്യാർഥികൾക്കു മെഡിക്കൽ/എൻജിനീയറിംഗ് എൻട്രൻസ് പരിശീലനത്തിന്  ധനസഹായം നൽകുന്ന പട്ടികജാതി  വികസന വകുപ്പിന്റെ ഉന്നതി വിഷൻ പദ്ധതിയിലേയ്ക്ക് ഡിസംബർ 24 വരെ അപേക്ഷിക്കാം.

2024 വർഷം എസ്എസ്എൽസി പരീക്ഷ പാസായ പ്ലസ് ടു സയൻസ്/വി എച്ച് എസ് സി കോഴ്‌സുകൾക്ക് ഒന്നാം വർഷം പഠിക്കുന്നവർക്കുന്നവർക്ക് അപേക്ഷിക്കാം.

2024 വർഷം സ്റ്റേറ്റ് സിലബസിൽ സയൻസ്, ഇംഗ്ലീഷ് കണക്ക്  എന്നീ വിഷയങ്ങളിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡ് വാങ്ങി വിജയിച്ചതും സി ബി എസ് സി/ഐസിഎസ്‌സി സിലബസിൽ   യഥാക്രമം സയൻസ്, ഇംഗ്ലീഷ് കണക്ക്  എന്നീ വിഷയങ്ങൾക്ക് എ ടു, എ  ഗ്രേഡുകൾ  നേടി വിജയിച്ചതുമായ വിദ്യാർത്ഥികൾക്ക്  അപേക്ഷിക്കാം. കോട്ടയം ജില്ലയിൽ  എംപാനൽ ചെയ്തിട്ടുളള പാലാ ബ്രില്യന്റ് സ്റ്റഡി സെന്റർ, കോട്ടയം ദർശന അക്കാദമി കോട്ടയം, പാലാ ടാലെന്റ് അക്കാദമി പാലാ, വൈക്കം എക്‌സലന്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവടങ്ങളിൽ പരിശീലനം നേടുന്നവർക്കാണ് ധനസഹായം.  അപേക്ഷകർ കോട്ടയം ജില്ലയിൽ താമസിക്കുന്നവരും കുടുംബ വരുമാനം ആറ് ലക്ഷം  രൂപയിൽ കവിയാത്തവരുമായിരിക്കണം.  എസ്എസ്എൽസി സർട്ടിഫിക്കറ്റ്, സാധുതയുളള ജാതി വരുമാന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പ്ലസ് വണിന് പഠിക്കുന്ന സ്ഥാപനം,  എൻട്രൻസ് പരിശീലനം നേടുന്ന സ്ഥാപനം എന്നിവിടങ്ങളിൽ നിന്നുള്ള സാക്ഷ്യപത്രങ്ങൾ, ഫീസ് രസീത് എന്നിവ സഹിതം നിശ്ചിത ഫോമിൽ കോട്ടയം ജില്ലാ പട്ടികജാതി  വികസന ഓഫീസർക്ക് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനുമായി ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി  വികസന ഓഫീസുകളിലോ,  കോട്ടയം ജില്ലാ പട്ടികജാതി  വികസന ഓഫീസിലോ ബന്ധപ്പെടാം.  ഫോൺ - 0481-2562503.



ക്ഷീര ഗ്രാമം പദ്ധതി  യോഗം


കോട്ടയം: ക്ഷീരവികസന വകുപ്പും തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്തും സംയുക്തമായി  നടപ്പാക്കന്ന ക്ഷീര ഗ്രാമം പദ്ധതി വിശദീകരണ യോഗം ഡിസംബർ ആറിന്  രാവിലെ 10.30ന് കോട്ടമുറി  ക്ഷീരസംഘം ഹാളിൽ  നടക്കും.  അഡ്വ ജോബ് മൈക്കിൾ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ സുവർണ്ണ കുമാരി അദ്ധ്യക്ഷത വഹിക്കും.  മാടപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ രാജു മുഖ്യ പ്രഭാഷണം നടത്തും.  ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്, മാടപ്പളളി ബ്ലോക്ക് വൈസ് പ്രസിഡന്റ്  സുനിത സുരേഷ്, എന്നിവർ യോഗത്തിൽ  പങ്കെടുക്കും.  തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്തിലെ ക്ഷീര കർഷകർ പ്രസ്തുത  മീറ്റിംഗിൽ പങ്കെടുക്കണമെന്ന് ചങ്ങനാശ്ശേരി ക്ഷീരവികസന ഓഫീസർ അറിയിച്ചു.

Previous Post Next Post