പൊലീസ് വേഷത്തില്‍ ഷൈൻ ടോം ചാക്കോ, കണ്ടുഭയന്ന ബൈക്ക് യാത്രക്കാരന് അപകടത്തില്‍ പരിക്ക്.


എടപ്പാളില്‍ സിനിമാ ചിത്രീകരണത്തിനിടെ അപകടം. സിനിമ ചിത്രീകരിക്കുന്നതിനിടെ പൊലീസ് വേഷത്തിലായിരുന്ന നടൻ ഷൈൻ ടോം ചാക്കോയെ കണ്ട് പൊലീസ് പട്രോളിംഗ് ആണെന്ന് കരുതി സ്‌കൂട്ടറിന് ബ്രേക്കിട്ട യുവാവ് തെന്നി വീണാണ് അപകടമുണ്ടായത്.

ഇന്നുരാവിലെ പത്തുമണിയോടെ എടപ്പാള്‍ പൊന്നാനി റോഡ‌ിലായിരുന്നു സംഭവം. ഷൈൻ ടോം ചാക്കോയുടെ 'സൂത്രവാക്യം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. പൊലീസ് വേഷത്തില്‍ റോഡിനരികില്‍ നില്‍ക്കുകയായിരുന്നു നടൻ. ഇതിനിടെ ഇതുവഴി സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവാവ് പൊലീസ് പട്രോളിംഗ് ആണെന്ന് കരുതി പെട്ടെന്ന് ബ്രേക്കിട്ടു. മഴ പെയ്തതിനാല്‍ റോഡില്‍ വെള്ളമുണ്ടായിരുന്നു. പെട്ടെന്ന് ബ്രേക്കിട്ടതോടെ തെന്നിവീണ യുവാവിന് പരിക്കേറ്റു. സംഭവത്തെത്തുടർന്ന് ഷൈനും സിനിമയുടെ അണിയറ പ്രവർത്തകരും ചേർന്ന് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന് നിസാര പരിക്കുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. യുവാവിനൊപ്പം സെല്‍ഫിയും എടുത്താണ് നടൻ മടങ്ങിയത്. അപകടത്തെത്തുടർന്നുള്ള ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.

Previous Post Next Post