തദ്ദേശ ഉപതെരഞ്ഞെടുപ്പ്: അതിരമ്പുഴ മൂന്നാം വാർഡിൽ ടി.ഡി. മാത്യൂവും ഈരാറ്റുപേട്ട നഗരസഭയിൽ സ്വതന്ത്ര സ്ഥാനാർത്ഥി യഹീനാ മോളും വിജയിച്ചു



കോട്ടയം: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ (ഐ.ടി.ഐ) കേരളാ കോൺഗ്രസ് എം. സ്ഥാനാർഥി ടി.ഡി. മാത്യൂവും ഈരാറ്റുപേട്ട നഗരസഭ പതിനാറാം വാർഡിൽ(കുഴിവേലി) സ്വതന്ത്ര സ്ഥാനാർഥി യഹീനാ മോളും (റുബീനാ നാസർ) വിജയിച്ചു.


അതിരമ്പുഴ ഗ്രാമപഞ്ചായത്ത് നില(മൂന്നാം വാർഡ്)


ടി.ഡി. മാത്യൂ(ജോയി തോട്ടനാനിയിൽ)-കേരളാ കോൺഗ്രസ് എം. 551 (വിജയി) 

ജോൺ ജോർജ്( -കോൺഗ്രസ്): 335

വി.എം.ജോൺ -(സ്വത്വന്ത്രൻ:  33

ഷാജി ജോൺ(ബി.ജെ.പി.): 25


ഈരാറ്റുപേട്ട നഗരസഭ വോട്ട്് നില (പതിനാറാം വാർഡ്) 


യഹീനാ മോൾ (റുബീനാ നാസർ)-(സ്വതന്ത്ര)-358(വിജയി) 

തസ്‌നി അനീസ് വെട്ടിക്കൽ(എസ്.ഡി.പി.ഐ.) -258 

ഷൈല ഷെഫീക്ക് പട്ടരുപറമ്പിൽ(ഐ.എൻ.എൽ)-69

Previous Post Next Post