കോട്ടയം: വിഖ്യാത എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ സംസ്ഥാന കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.
മലയാളവും മലയാളിയും ഉള്ളിടത്തോളം കാലം എംടിയുടെ ഓർമ്മകൾക്ക് യാതൊരു മങ്ങലുമേൽക്കാതെ നിലനിൽക്കുമെന്നും അദ്ദേഹത്തിൻ്റെ സാഹിത്യ മേഖലയിലെ സംഭാവനകൾ നിസ്തുലമാണെന്നും സംസ്ഥാന കമ്മറ്റി അനുശോചന സന്ദേശത്തിൽ അറിയിച്ചു. സംസ്ഥാന പ്രസിഡൻ്റ് എ.കെ. ശ്രീകുമാർ, ജനറൽ സെക്രട്ടറി കെ.എം. അനൂപ് എന്നിവർ സംസാരിച്ചു.