കലോറിയെ ഭയക്കാതെ ക്രിസ്മസ് ആഘോഷിക്കാം; പ്ലം കേക്ക് പുഡ്ഡിങ് കേക്ക് റെസിപ്പി

പ്പവും ഇറച്ചയും വീഞ്ഞും കേക്കുമൊക്കെയായി ക്രിസ്മസിന് തീന്‍ മേശ നിറയും. എന്നാല്‍ ആഘോഷത്തിമര്‍പ്പ് അവസാനിക്കുമ്പോഴും കൊളസ്ട്രോളും പ്രഷറും പ്രമേഹവുമെല്ലാം വാതില്‍ തള്ളിത്തുറന്ന് കയറി വരും. ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തിക്കൊണ്ട് ഈ ക്രിസ്മസിന് കുറ്റബോധമില്ലാതെ മധുരം നിറഞ്ഞ ട്രീറ്റുകള്‍ ആസ്വദിക്കാം

ക്ലാസിക് പ്ലം ആന്‍റ് റം കേക്ക്

ചേരുവകൾ

  • 2 കപ്പ് അരിഞ്ഞ പ്ലം (ഉണങ്ങിയ പ്ലം ആണ് ഉപയോഗിക്കുകയാണെങ്കിൽ, വെള്ളത്തിൽ ഒരു മണിക്കൂര്‍ നേരം കുതിർക്കുക)

  • 2 കപ്പ് മാവ്

  • 1 ടീസ്പൂൺ ബേക്കിങ് പൗഡർ

  • 1 ടീസ്പൂൺ ബേക്കിങ് സോഡ

  • രുചിക്ക് അനുസരിച്ച് ഉപ്പ്

  • 1 കപ്പ് കൊഴുപ്പ് കുറഞ്ഞ വെണ്ണ

  • മധുരത്തിന് സ്റ്റീവിയ അല്ലെങ്കിൽ മോങ്ക് ഫ്രൂട്ട് ഉപയോഗിക്കാം

  • 2 മുട്ട

  • 1 ടീസ്പൂൺ വാനില എസന്‍സ്

  • ഒരു നുള്ള് കറുവപ്പട്ട പൊടി

  • 1/4 ടീസ്പൂൺ ജാതിക്ക

  • 1 കപ്പ് പാൽ

  • ഒരു കപ്പ് അരിഞ്ഞ വാൽനട്ട്, ബദാം, ഉണക്കമുന്തിരി, കശുവണ്ടി

  • 3 ടീസ്പൂൺ റം

  • തെയ്യാറാക്കുന്ന വിധം

    ഓവൻ 350°F (175°C) പ്രീഹീറ്റ് ചെയ്യുക.

    ഒരു പാത്രത്തിൽ മാവ്, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, ഉപ്പ്, കറുവപ്പട്ട, ജാതിക്ക എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

    മറ്റൊരു പാത്രത്തിൽ വെണ്ണ, വാനില എക്സ്ട്രാക്റ്റ്, മോങ്ക് ഫ്രൂട്ട് എന്നിവ നന്നായി ഇളക്കി യോജിപ്പിക്കുക.

    മുട്ട ബീറ്റ് ചെയ്തതിലേക്ക് ഈ മിശ്രിതമെല്ലാം കൂടി യോജിപ്പിച്ച് അതിലേക്ക് അരിഞ്ഞ പ്ലം, ഉണക്കമുന്തിരി എന്നിവകൂടി ചേര്‍ത്ത് ഇളക്കി ബാറ്റർ ടിന്നിലേക്ക് ഒഴിക്കുക.

    ഒരു മണിക്കൂർ കേക്ക് ബേക്ക് ചെയ്തെടുക്കാം. ശേഷം ഏകദേശം പത്ത് മിനിറ്റ് തണുപ്പിക്കാൻ വെച്ച ശേഷം എടുക്കാം.

    പ്ലം കേക്ക് പുഡ്ഡിങ്

    ചേരുവകൾ

    • വീട്ടിൽ തയ്യാറാക്കിയ പ്ലം കേക്കിന്റെ 4-5 കഷണങ്ങൾ

    • 2 കപ്പ് പാൽ

    • 1 കപ്പ് കണ്ടൻസ്ഡ് മിൽക്ക്

    • 2 മുട്ടകൾ

    • 1/3 ടീസ്പൂൺ വാനില എക്സ്ട്രാക്റ്റ്

    • 1/3 കപ്പ് സ്റ്റീവിയ അല്ലെങ്കിൽ മോങ്ക് ഫ്രൂട്ട്

    • കുറഞ്ഞ കൊഴുപ്പ് വെണ്ണ

    • പുഡ്ഡിങ് അലങ്കരിക്കാൻ 1/2 കപ്പ് പ്ലം കഷ്ണങ്ങൾ

    • ഒരു നുള്ള് കറുവപ്പട്ട പൊടി

    തയ്യാറാക്കുന്ന വിധം

    ബേക്കിങ് ഡിഷിൽ വെണ്ണ പുരട്ടുക.

    പ്ലം കേക്ക് കഷ്ണങ്ങൾ പൊടിച്ച് ഡിഷിന്റെ അടിഭാഗത്ത് തുല്യമായി പരത്തുക.

    ഒരു പാത്രത്തിൽ, കണ്ടൻസ്ഡ് മിൽക്ക്, മുട്ട, വാനില എക്സ്ട്രാക്റ്റ്, മോങ്ക് ഫ്രൂട്ട്, കറുവപ്പട്ട പൊടി എന്നിവ യോജിപ്പിക്കുക.

    ബേക്കിങ് ഡിഷിലെ പൊടിച്ച പ്ലം കേക്കിന് മുകളിൽ മിശ്രിതം ഒഴിക്കുക.

    ഒരു സ്പൂണിന്റെ പിൻഭാഗം ഉപയോഗിച്ച് ചെറുതായി അമർത്തുക. കേക്ക് കസ്റ്റാർഡ് മുക്കിവയ്ക്കണം

    പുഡ്ഡിങ്ങിന് മുകളിൽ പ്ലം കഷ്ണങ്ങള്‍ വെച്ച് അലങ്കരിക്കാം.

    പുഡ്ഡിങ് ബേക്ക് ചെയ്യാൻ

    ഓവൻ 350°F (175°C)-ൽ പ്രീഹീറ്റ് ചെയ്യുക

    ബേക്കിങ് ഡിഷ് ഒരു ഇഞ്ച് ചൂടുവെള്ളം നിറച്ച ഒരു വലിയ ട്രേയിൽ വയ്ക്കുക.

    കസ്റ്റാർഡ് സെറ്റ് ആകുന്നത് വരെ ബേക്ക് ചെയ്യുക.

    പുറത്ത് വെച്ച് ഒന്ന് തണുത്ത ശേഷം. റഫ്രിജറേറ്ററിൽ വെച്ച് നന്നായി തണുപ്പിച്ച് വിളമ്പാം.

    രണ്ട് വിഭവങ്ങളും കലോറി കുറഞ്ഞതാണ്. കൂടാതെ ഇവയില്‍ ഉപയോഗിച്ച പ്ലം വിറ്റാമിൻ സി, വിറ്റാമിൻ കെ, പൊട്ടാസ്യം എന്നിവ ശരീരത്തിന് നല്‍കും. ഇത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും എല്ലുകളുടെ ആരോഗ്യം ഹൃദയാരോഗ്യം എന്നിവ മെച്ചപ്പെടുത്തും. ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനത്തിനും നല്ലതാണ്.

    ക്രിസ്മസിന് കലോറി കുറഞ്ഞ ട്രീറ്റ്

    • പഞ്ചസാര കുറഞ്ഞ ഭക്ഷണങ്ങളില്‍ പലപ്പോഴും അനാരോഗ്യകരമായ കൊഴുപ്പുകള്‍ കുറവായിരിക്കും. ഇത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുകയും പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

    • കലോറിയും പഞ്ചസാരയും കുറവുള്ള ഭക്ഷണങ്ങള്‍ പോഷകസമൃദ്ധമാണ്. മെച്ചപ്പെട്ട ദഹനത്തിനും ഊര്‍ജ്ജത്തിനും ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും നാരുകളും നില്‍കുന്നു.

      • ആരോഗ്യകാര്യത്തില്‍ വിട്ടുവീഴ്ച നടത്താതെ തന്നെ മധുരപലഹാരങ്ങള്‍ തൃപ്തിപ്പെടുത്തുന്നതിനുള്ള മികച്ചൊരു ബദലാണ് കുറഞ്ഞ കലോറി അടങ്ങിയ മധുരപലഹാരങ്ങള്‍.

      • തേന്‍ പോലുള്ള പ്രകൃതിദത്ത മധുരം ഉപയോഗിച്ചുണ്ടാക്കുന്നത് കലോറി കുറവുണ്ടാകുമെന്ന് മാത്രമല്ല, പോഷകങ്ങളാല്‍ സമ്പുഷ്ടവു ശുദ്ധീകരിച്ച പഞ്ചസാരയുടെ അളവു കുറവുമാണ്. ഇത് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയയുടെ അളവു സന്തുലിതമാക്കുകയും ചെയ്യുന്നു.

      • ഉയര്‍ന്ന പഞ്ചസാര അടങ്ങിയ മധുര പലഹാരങ്ങള്‍ ഈ ബദലുകള്‍ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതിലൂടെ കുറഞ്ഞ കലോറിയുള്ള പല മധുര പലഹാരങ്ങളിലും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ഉള്‍പ്പെടുത്തുന്നത് പെട്ടെന്ന് പഞ്ചസാരയുടെ അളവു കുറയാതെ സ്ഥിരമായ ഊര്‍ജ്ജ നില ഉറപ്പാക്കുന്നു.

Previous Post Next Post