റാന്നിയില്‍ യുവാവിനെ കാര്‍ ഇടിച്ചു കൊലപ്പെടുത്തി; പ്രതികള്‍ക്കായി തിരച്ചിൽ



പത്തനംതിട്ട: പത്തനംതിട്ട റാന്നിയില്‍ യുവാവിനെ കാര്‍ ഇടിച്ചു കൊലപ്പെടുത്തി. റാന്നി മന്ദമരുതിയിലാണ് സംഭവം. ചേതോങ്കര സ്വദേശി അമ്പാടി (24) യാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഇന്നലെ രാത്രി റാന്നിയിലെ ബിവറേജസ് കോര്‍പ്പറേഷന് മുന്നില്‍ തര്‍ക്കമുണ്ടായി. ഇതേത്തുടര്‍ന്ന് രണ്ടുകൂട്ടര്‍ തമ്മില്‍ അടിപിടിയുമുണ്ടായി. ഇതിനു പിന്നാലെ യുവാവിനെ കാര്‍ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ മൂന്നു പ്രതികളുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. ആദ്യം ഇപകടമരണമാണെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തല്‍. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അടിപിടിയുടെ വൈരാഗ്യത്തില്‍ കാര്‍ ഇടിപ്പിച്ചതാണെന്ന് പൊലീസ് കണ്ടെത്തിയത്.

Previous Post Next Post